തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിൽ സംഭവിച്ച പ്രതിസന്ധിയിൽ പരിശോധന സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.രാജൻ. പൊലീസിന് വീഴ്ച വന്നിട്ടുണ്ടോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ല. പൂരത്തിനിടെയുണ്ടായ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്നും കെ രാജൻ പറഞ്ഞു.പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് സംഭവിച്ച തർക്കമാണ് തൃശൂർ പൂരത്തിൽ പ്രതിസന്ധി വരുത്തിവച്ചത്. പൂരം കാണാൻ വന്നവരെ പൊലീസ് ബാരിക്കേഡുവെച്ച് തടഞ്ഞതിൽ പ്രതിഷേധിച്ച് തിരുവമ്പാടി ദേവസ്വം പൂരം നിർത്തിവെക്കുകയായിരുന്നു.
തുടർന്ന്, കലക്ടറും മന്ത്രിയുമായി നടത്തിയ ചർച്ച കഴിഞ്ഞാണ് വെടിക്കെട്ട് നടത്താൻ തീരുമാനമായത്. ആദ്യം പാറമേക്കാവിന്റെ വെടിക്കെട്ടാണ് നടന്നത്. പിന്നീട് തിരുവമ്പാടിയുടെ വെടിക്കെട്ടും സംഘടിപ്പിച്ചു. പൂലർച്ചെ മൂന്നുമണിക്ക് നടക്കേണ്ട വെടിക്കെട്ടാണ് നാലുമണിക്കൂർ വൈകിയത്.