തിരുവനന്തപുരം: കെ.എസ്.ഇ.ബി. സർക്കാരിനോട് വീണ്ടും സംസ്ഥാനത്ത് പവര്‍കട്ട് വേണമെന്ന് ആവശ്യപ്പെട്ടു. വൈദ്യുത മന്ത്രിയെ ഇക്കാര്യം നേരിട്ടറിയിക്കുകയാണുണ്ടായത്. ബുധനാഴ്ച ഇതുസംബന്ധിച്ച് ചര്‍ച്ച നടത്താനായി കെ.എസ്.ഇ.ബി. ഉന്നതതല യോഗം ചേരുന്നതായിരിക്കും. പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഏര്‍പെടുത്തേണ്ടി വരുന്നത് ഓവര്‍ലോഡ് കാരണമാണെന്നാണ് കെ.എസ്./ഇ.ബി. നൽകുന്ന വിശദീകരണം. ഇതുവരെയും തകരാർ സംഭവിച്ചത് എഴുന്നൂറിലധികം ട്രാൻസ്ഫോർമറുകൾക്കാണ്. പലതവണ ജനങ്ങളോട് പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടാകുന്നില്ലെന്നും ട്രാൻസ്ഫോർമറുകളടക്കം തകരാറിലാകുന്നത് തരണം ചെയ്യാൻ പവർകട്ട് വേണമെന്നുമാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം.
