ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ. അറസ്റ്റ് ചെയ്ത സമയമാണ് പ്രശ്നമെന്നും, കേന്ദ്രത്തിൻ്റെ നടപടി ശരിയല്ലെന്നും ശശി തരൂർ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിന് ശേഷം ഇത് ചെയ്യാൻ പാടില്ലായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ആവശ്യമായ നിലപാട് എടുത്തൂടെ? കേന്ദ്രത്തിൻ്റെ നടപടി ശരിയല്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കും. സുപ്രിംകോടതി ഇത് തടയണം. ജനാധിപത്യത്തെ ബാധിക്കുന്ന തീരുമാനം എടുക്കുന്നവർ ഒരിക്കലും വീണ്ടും ഭരണത്തിൽ വരാൻ അനുവദിക്കരുത്. സംഭവിച്ചതെല്ലാം അന്യായമാണ്, ഇതിന് പിന്നിലെ ഉദ്ദേശം എല്ലാവർക്കും അറിയാം. ജനാധിപത്യവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു.
Related Articles
ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ ലക്ഷങ്ങൾ കവർന്ന സംഘം ബെംഗളൂരുവിൽ പിടിയിൽ
ബെംഗളൂരുവില്‍ നിന്നും ഓണ്‍ലൈന്‍ ട്രേഡിങ് നടത്തി ലാഭം നല്‍കാമെന്ന് കബളിപ്പിച്ച് ലക്ഷങ്ങള്‍ കവരുന്ന വന്‍തട്ടിപ്പ് സംഘത്തെ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
‘ദ ഗട്ട്ലെസ് ഫുഡി’ ഇനി ഓർമ്മ
പ്രശസ്ത ഫുഡ് ബ്ലോഗറായ ‘ദ ഗട്ട്ലെസ് ഫുഡി’ എന്നറിയപ്പെട്ടിരുന്ന നടാഷ ദിദ്ദീ(50) അന്തരിച്ചു.
അബ്ദുൾ റഹീമിന്റെ മോചനം; തുടർ നടപടികൾ വേഗത്തിലാക്കും
കോഴിക്കോട്: പതിനെട്ടു വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനു വേണ്ടി 34 കോടി ദയാധനമാണ് സുമനസ്സുകളുടെ സഹായത്തോടെ സമാഹരിക്കാൻ കഴിഞ്ഞത്. ഇതിനുള്ള തുടർനടപടികൾ നിയമസഹായ സമിതി യോഗം ചേർന്ന് വേഗത്തിലാക്കും. ഇന്ത്യൻ എംബസിയെ പണം അടുത്ത ദിവസം തന്നെ കൈമാറാമെന്ന് അറിയിച്ചു. അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി സൗദിയിലെ കോടതിയിലെ നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതായുണ്ട്. രണ്ടു ദിവസം ബാങ്ക് അവധിയായായതിനാൽ പണം കൈമാറ്റം ചെയ്യാൻ അതിനുശേഷം മാത്രമേ സാധിക്കുകയുള്ളൂ. നിയമസഹായ സമിതിയുടെ പ്രതീക്ഷ പണം Read More…