തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുമെന്ന മുന്നറിയിപ്പ് നല്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 2024 ഇന്ന് (ഏപ്രില്‍ 8) മുതല്‍ ഏപ്രില്‍ 12 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41°C വരെയും, കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും തൃശൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 – 4 °C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്.ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 8 മുതല്‍ ഏപ്രില്‍ 12 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
Related Articles
ചെറായിയിലും തൃക്കാക്കരയിലുമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ
കൊച്ചി –വൈപ്പിൻ നിയമസഭ മണ്ഡലത്തിലെ ഒരു ചെറു ഗ്രാമമാണ് പള്ളിപ്പുറം.പള്ളിപ്പുറത്തെ പെരുമയെ സംസ്ഥാനത്തിന് പുറത്തേക്ക് കൂടി എത്തിച്ച അനുഗ്രഹീത സാഹിത്യകാരനാണ് സിപ്പി പള്ളിപ്പുറം.ബാലസാഹിത്യ രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ മുൻ അദ്ധ്യാപകന് കുണ്ടുണ്ണി മാഷിന്റെ ജീവിതത്തെ അധികരിച്ചെഴുതിയ” ഒരിടൊത്തൊരു കുഞ്ഞുണ്ണി” എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും” കുട്ടികൾക്ക് നൂറ്റിയേറ്റ് ഗുരുദേവൻ ” എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷണൻ ഈ അനുഗ്രഹീത സാഹിത്യകാരനെ അദ്ദേഹത്തിന്റെ Read More…
സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യത; 11 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ജെസ്ന തിരോധാനക്കേസിൽ സി.ബി.ഐ. റിപ്പോർട്ട് തള്ളണമെന്ന പിതാവിന്റെ ഹർജി ഇന്ന് കോടതിയിൽ
ഇന്ന് സി.ബി.ഐ. ജെസ്ന തിരോധാനക്കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന തീരുമാനത്തിനെതിരെ പിതാവ് ജയിംസ് സമർപ്പിച്ച തടസഹർജി കോടതി പരിഗണിക്കും.