അങ്കമാലി- എൻ. ഡി.എ. സംസ്ഥാന .ചെയർമാനും ബിജെപി സംസ്ഥാന പ്രസിഡണ്ടുമായ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര നാളെ (ഫെബ്രു -15] ചാലക്കുടി ലോകസഭ മണ്ഡലത്തിൽ എത്തും. രാവിലെ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രസന്ദർശനത്തോടെ പരിപാടികൾ ആരംഭിക്കുമെന്ന് എൻ.ഡി.എ. ലോകസഭ മണ്ഡലം കൺവീനറും ബി ജെ പി എറണാകുളം ജില്ലാ ജന. സെക്രട്ടറിയുമായ വി.കെ. ഭസിത്കുമാർ അറിയിച്ചു. തുടർന്ന് മണ്ഡലത്തിലെ ബലിദാനികളുടെ വീടുകൾ സന്ദർശിക്കും, മണ്ഡലത്തിൽ വിവിധ മേഖലകളിൽ പ്രമുഖ വ്യക്തികളുമായി അദ്ദേഹം സംവദിക്കും. മാളയിൽ ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രമുഖരുമായി ആശയവിനിമയം നടത്തും..
ഉച്ച കഴിഞ്ഞ് 3 ന്അങ്കമാലി കിങ്ങിണി ഗ്രൗണ്ടിൽ പൊതുസമ്മേളനം ആരംഭിക്കും. പൊതുസമ്മേളനത്തിൽ പുതുതായി പാർട്ടിയിലേക്ക് എത്തുന്ന നൂറുകണക്കിനാളുകളെ പാർട്ടിയിൽ അംഗത്വം നൽകി സ്വീകരിക്കും. സമ്മേളനാനന്തരം അങ്കമാലിയിൽ നിന്നും ആരംഭിക്കുന്ന പദയാത്ര അത്താണിയിൽ വൻ സമ്മേളനത്തോടെ സമാപിക്കും സമ്മേളനത്തിലും പദയാത്രയിലും എൻ ഡി എ ദേശീയ- സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.