എറണാകുളം: ആലുവയിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കണിയാപുരത്താണ് ഇനോവ ക്രിസ്റ്റ കാർ പ്രതികൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
രാവിലെയാണ് ആലുവയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയത്. അതേസമയം, കടത്തിക്കൊണ്ടുപോയ യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് സാക്ഷിയായ ഓട്ടോ ഡ്രൈവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആലുവ റെയിൽവേസ്റ്റേഷൻ പരിസരത്തുവച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സംശയം.