kerala news Local news Politics

കൊച്ചിയിലും പാലാരിവട്ടത്തുമായി ഡോ. കെ.എസ്.രാധാകൃഷ്ണൻ

കൊച്ചി- ശ്യാമള എസ്. പ്രഭു സംസ്ഥാന ബിജെപിയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന വനിത..
1988 മുതൽ 2020 വരെ തുടർച്ചയായി 32 വർഷം ചെറളായി ഡിവിഷനെ ബി ജെ പി ടിക്കറ്റിൽ കൊച്ചി നഗരസഭയിൽ പ്രതിനിധീകരിച്ചു.
ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം പടിപടിയായി ഉയർത്തി.
എതിരാളികൾക്ക് കിട്ടിയ വോട്ടുകളെക്കാൾ ഭൂരിപക്ഷം നേടിയെടുക്കാൻ കഴിഞ്ഞ ജന സേവനത്തിനുടമ.
സംഘടനയിൽ വിവിധ തലത്തിൽ വിവിധ ചുമതലകൾ വഹിച്ച് സംസ്ഥാന വൈസ് പ്രസിഡണ്ടുവരെയായി.
പ്രായം പ്രവർത്തനത്തെ ബാധിക്കാതെ കൊച്ചിയിൽ സജീവമായി പ്രവർത്തിക്കുന്നു.
എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ കൊച്ചിയിലെ തന്റെ പര്യടനത്തിനിടയിൽ ശ്യാമള പ്രഭുവിനെ ചെറളായിയിലെ വീട്ടിലെത്തി സന്ദർശിച്ചു അനുഗ്രഹം തേടി.
രാമനവമി നാളിൽ ആര്യങ്കാട് ശ്രീരാമ ക്ഷേത്രം സന്ദർശിച്ചു കൊണ്ടായിരുന്നു പര്യടനം ആരംഭിച്ചത്.
പിന്നീട് തോപ്പുംപടി വാലുമ്മേ ലിലെ ഹോളി യുകർസ്റ്റ് കോൺവെന്റ് സന്ദർശിച്ചു.
പിന്നെ സമുദ്രോൽപന്ന കയറ്റുമതിരംഗത്തെ പ്രമുഖ സ്ഥാപനമായ ചെമ്മീൻ ഗ്രൂപ്പിലെ സുരേഷ് ചെറിയാനെ സന്ദർശിച്ചു.
മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം കയറ്റുമതിയിൽ പ്രത്യേകിച്ച് സമുദ്രോൽ പന്നങ്ങളുടെ കയറ്റുമതിയിൽ ഉണ്ടായ മുന്നേറ്റത്തക്കുറിച്ച് അദ്ദേഹവുമായി സംസരിച്ചു.
അവിടെ നിന്നും കാക്കത്തറ രാഘവൻ വൈദ്യരുടെ കേരള ആയുർവ്വേദ മർമ്മ ചികിത്സാലയം സന്ദർശിച്ചു.
1960 മുതൽ പ്രവർത്തിക്കുന്ന സ്ഥാപനം മർമ്മ ചികിൽസയിൽ സംസ്ഥാനത്തെ പ്രമുഖ മർമ്മ ചികിത്സാകേന്ദ്രമായി മറികഴിഞ്ഞു.
ആയുർവ്വേദം ഉൾപ്പടെയുള്ള പാരമ്പര്യ ചികിത്സാ രീതികളുടെ വികസനത്തിനും പുനരുജ്ജീവനത്തിനുമായി മോദി സർക്കാർ ആയുഷ്മന്ത്രാലയം രൂപീകരിച്ച് പ്രവർത്തിക്കുന്നതും പലപദ്ധതികൾ നടപ്പിലാക്കുന്നതും ഡോ. രാധാകൃഷ്ണൻ അവരുടെ ശ്രദ്ധയിൽ . പെടുത്തി,
പിന്നെ ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഓഫീസിലെത്തി. ഡയറക്ടർ ഇ. രാമൻകുട്ടിയെ സന്ദർശിച്ചു.
എറണാകുളത്തെ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ എത്തി ഫ. സി.എം. രാജുവിനെ സന്ദർശിച്ചു.
തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ പ്രദർശനത്തിനു വച്ച പ്രസിദ്ധ സംഗീതജ്ഞനും അയ്യപ്പഭക്തിഗാനങ്ങളുടെ ആലാപനം കൊണ്ട് ഭക്തസഹസ്രങ്ങളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠനേടിയ അന്തരിച്ച കെ.ജി. ജയന്റെ( ജയ വിജയ) ഭൗതീക ശരീരത്തിൽ അന്ത്യമോപചാരം അർപ്പിച്ചു.
വൈകീട്ട് പാലാരിവട്ടം മണ്ഡലത്തിലായിരുന്നു വാഹന പര്യടനം. പൂണിത്തുറ ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിച്ച പര്യടനം. പേട്ട ജംഗ്ഷൻ, ചിലവന്നൂർ, കാരണകോടം, പാലാരിവട്ടം, മാമംഗലം, അഞ്ചുമനക്ഷേത്രം പോണേക്കര എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ദേവൻകുളങ്ങരയിൽ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *