കൊച്ചി: കെ.എസ്.ആർ.ടി.സി പെൻഷൻ കുടിശിക രണ്ടാഴ്ച്ചക്കകം നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. സഹകരണ സംഘങ്ങളുടെ കൺസോർഷ്യം വഴിയാകും ഇതിനായി തുക കണ്ടെത്തുക. കൺസോർഷ്യവുമായി എം.ഒ.യു ഉടൻ ഒപ്പ് വയ്ക്കുമെന്നും സർക്കാർ വ്യക്തമാക്കി. ചീഫ് സെക്രട്ടറി ഓൺലൈനിൽ ഹാജരായാണ് ഈ വിവരം അറിയിച്ചത്.
പെൻഷൻ മുടങ്ങിയതോടെ വിരമിച്ച ജീവനക്കാരാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. മൂന്ന് മാസത്തെ കുടിശ്ശികയാണ് നൽകാനുള്ളത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.