mobile van service in Kerala
kerala news

കേരളത്തില്‍ കാള്‍സ്റ്റോഴ്സ് മൊബൈല്‍ വാന്‍ സര്‍വ്വീസ് അവതരിപ്പിച്ച് ലക്ഷ്മി സര്‍ജ്ജിക്കല്‍സ്

കൊച്ചി: ഇന്ത്യയില്‍ ആദ്യമായി എന്‍ഡോസ്‌കോപ്പിക്കുള്ള മരുന്നുകളും ഉപകരണങ്ങളും ആശുപത്രികളില്‍ നേരിട്ടെത്തിച്ച കാള്‍സ്റ്റോഴ്സ് മൊബൈല്‍ വാന്‍ സര്‍വ്വീസ് ഇനി കേരളത്തിലും ലഭ്യമാകും. കൊച്ചിയിലെ ലേ മെറിയിനില്‍ വ്യാഴാഴ്ച നടന്ന ചടങ്ങില്‍ ഒബിസിറ്റി സര്‍ജറി സൊസൈറ്റി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ഡോ. പ്രവീണ്‍ രാജ് സര്‍വ്വീസ് വാന്‍ ഉദ്ഘാടനം ചെയ്തു.

കാള്‍ സ്റ്റോഴ്സ് മൊബൈല്‍ വാന്‍ സര്‍വ്വീസ് കേരളത്തില്‍ മെയിന്റനന്‍സില്‍ മാത്രം ഒതുങ്ങാതെ തെലുങ്കാനയ്ക്ക് സമാനമായി ഡെലിവെറിയ്ക്ക് കൂടി സജ്ജമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലേ മെറിഡിയനില്‍ നടന്നുകൊണ്ടിരിക്കുന്ന ഒസ്സികോണ്‍ 2024ന്റെ സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ആര്‍ പത്മകുമാര്‍, അമേരിക്കന്‍ ബായാട്രിക് സൊസൈറ്റി അദ്ധ്യക്ഷ ഡോ. മറിനാ കുര്യന്‍, ബ്രിട്ടീഷ് ഒബിസിറ്റി സൊസൈറ്റി അധ്യക്ഷന്‍ ഡോ. ജിം ബെറിന്‍, കാള്‍ സ്റ്റോഴ്സ് എന്‍ഡോസ്‌കോപ്പി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഹേമന്ദ് ആനന്ദ്, ഡയറക്ടര്‍മാരായ ശ്രീറാം സുബ്രഹ്‌മണ്യം, അമിത് ശര്‍മ്മ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കാള്‍ സ്റ്റോഴ്സിന്റെ കേരളത്തിലെ അംഗീകൃത ഡീലര്‍മാരായ ലക്ഷ്മി സര്‍ജ്ജിക്കല്‍സ് ആണ് സര്‍വ്വീസ് ഓണ്‍ വീല്‍സ് എന്ന പേരില്‍ മൊബൈല്‍ സര്‍വ്വീസ് വാന്‍ കേരളത്തില്‍ ലഭ്യമാക്കുന്നത്. രണ്ടുപതിറ്റാണ്ട് കാലമായി കേരളത്തിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ മുന്‍നിര മെഡിക്കല്‍ ഉപകരണ വിതരണക്കാരാണ് ലക്ഷ്മി സര്‍ജ്ജിക്കല്‍സ്. കാള്‍സ് സ്റ്റോഴ്സ് കൂടാതെ നിരവധി പ്രധാന മെഡിക്കല്‍ എക്യുപ്മെന്റ് കമ്പനികളുടെ അംഗീകൃത വിതരണക്കാരാണ് ലക്ഷ്മി സര്‍ജ്ജിക്കല്‍സ്.

ആഗോളതലത്തില്‍ എന്‍ഡോസ്‌കോപ്പി ചികിത്സാ ഉപകരണങ്ങളും മരുന്നുകളും ആശുപത്രികളില്‍ നേരിട്ടെത്തിക്കുകയും ഉപകരണങ്ങളുടെ തകരാറുകള്‍ നേരിട്ടെത്തി പരിഹരിക്കുകയും ചെയ്യുന്നതില്‍ വിശ്വസനീയമായ പേരാണ് കാള്‍ സ്റ്റോഴ്സ് എന്നത്. കാള്‍ സ്റ്റോഴ്സ് നല്‍കുന്ന അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയാണ് ലക്ഷ്മി സര്‍ജ്ജിക്കല്‍സ് മൊബൈല്‍ വാന്‍ സര്‍വ്വീസ് ലഭ്യമാക്കിയിരിക്കുന്നത്.

എന്‍ഡോസ്‌കോപ്പിയുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊരു ഉപകരണം കേടായാല്‍ ആ ഉപകരണം ഡല്‍ഹിയിലോ, ബംഗളൂരുവിലോ, ചെന്നൈയിലോ കൊണ്ടുപോകാതെ തന്നെ ആശുപത്രിയില്‍ വിദഗ്ധര്‍ എത്തി വളരെ വേഗതയില്‍ തകരാര്‍ പരിഹരിക്കാമെന്നതാണ് സര്‍വ്വീസ് ഓണ്‍ വീല്‍സ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ലക്ഷ്മി സര്‍ജ്ജിക്കല്‍സ് സെയില്‍സ് ഡയറക്ടര്‍ വിജു വിജയന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *