കൊച്ചി : കേരള പദയാത്രയുടെ ഭാഗമായി ബി ജെ പി ലീഗൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ ബി ജെ പി സംസ്ഥാന ജന. സെക്രട്ടറി എം.ടി. രമേശ്.നടത്തിയ സംവാദ പരിപാടിയിൽ സി പിഎമ്മിലും കോൺഗ്രസിലും പ്രവർത്തിച്ചിരുന്ന അഡ്വ. ടി ഗോപാലകൃഷ്ണൻ (ഡിവൈ എഫ് ഐമുൻ ജില്ലാ കമ്മിറ്റി അംഗം), അഡ്വ. മൻസൂർ ബി എച്ച് (മുൻ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലലും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും) അഡ്വ.പമേല പി കെ, അഡ്വ. . കാൾട്ടൻ തോമസ്
അഡ്വ.. മോബിൻ ജേക്കബ് (മുൻ കെഎസ്‌യു യൂണിറ്റ് പ്രസിഡൻറ്), അഡ്വ.മുഹമ്മദ് സലി എന്നിവരെ ബിജെപി . യിലേക്ക് ഹാരമണിയിച്ച് സ്വീകരിച്ചു.
ജില്ലാ കൺവീനർ അഡ്വ.സിനു ജി നാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ റിട്ട. ജസ്റ്റിസ്.( റിട്ട.) പി.എൻ രവീന്ദ്രൻ , ബിജെപി സംസ്ഥാന വക്താക്കളായ അഡ്വ.നാരായണൻ നമ്പൂതിരി, അഡ്വ. സിന്ധു മോൾ ടി.പി, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു , ലീഗൽ സെൽ സംസ്ഥാന കൺവീനർ
അഡ്വ. പി.കൃഷ്ണദാസ്, ന്യൂനപക്ഷ മോർച്ച അഖിലേന്ത്യാ ഉപാധ്യക്ഷൻ അഡ്വ.നോബിൾ മാത്യു അഡ്വ. അരുൺ വർഗീസ് എന്നിവർ സംസാരിച്ചു.
യോഗത്തിൽ ലീഗൽ സെൽ സംസ്ഥാന കോ- കൺവീനർ അഡ്വ. ദിനേഷ് സ്വാഗതവും സംസ്ഥാന കമ്മറ്റിയംഗo അഡ്വ.സന്തോഷ് കൃതജ്ഞതയും പറഞ്ഞു.