ആലത്തൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണനും കാസർകോട് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്ണനും ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ പാലക്കാട് ജില്ലാ പഞ്ചായത്ത് പരിസരത്തുനിന്നും പ്രകടനമായി കലക്ടറേറ്റിൽ എത്തിയാണ് കെ രാധാകൃഷ്ണൻ പത്രിക സമർപ്പിച്ചത്. എഡിഎം സി ബിജു പത്രിക കെെപറ്റി. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, എം ബി രാജേഷ് എന്നിവരും എ കെ ബാലൻ,ഇ എൻ സുരേഷ് ബാബു,സി കെ രാജേന്ദ്രൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കാസർകോട് ജില്ലാ കലക്ട്രേറ്റിലേക്ക് പ്രകടനമായി എത്തിയാണ് എം വി ബാലകൃഷ്ണൻ പത്രിക സമർപ്പിച്ചത്. ജില്ലാ കലക്ടർ ജെ ഇമ്പ ശേഖരനാണ് പത്രിക സമർപ്പിച്ചത്. സിപിഐ എം നേതാവും മുൻ എം പിയുമായ പി കരുണാകരനടക്കമുള്ള നേതാക്കൾ ഒപ്പമുണ്ടായിരുന്നു.
