ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഓരോ പോലീസ് സ്റ്റേഷന് പരിധിയിലും മൊബൈല്‍ പട്രോളിങ്ങിനായി 10ഓളം സംഘങ്ങള്‍ ഉണ്ടായിരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍ അജിത് കുമാര്‍, റൂറല്‍ പോലീസ് മേധാവി എം ഹേമലത എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെറിയ പ്രശ്നങ്ങളാണെങ്കില്പോലും ശക്തമായ നടപടിയുണ്ടാകുമെന്നും അവര്‍ പറഞ്ഞു.എല്ലാ പോളിങ്ങ് സ്റ്റേഷനിലും കേന്ദ്ര സായുധ പോലീസിന്റെ സാന്നിധ്യം ഉണ്ടായിരിക്കും.പോളിങ്ങ് സ്റ്റേഷന്റെ സുരക്ഷാ ചുമതലക്കായി സംസ്ഥാന പോലീസിനേയും വിന്യസിക്കും. സമാധാനവും സുതാര്യവുമായ ഒരു തിരഞ്ഞെടുപ്പിന് എല്ലാവരുടെയും സഹകരണം പോലീസ് മേധാവികള്‍ അഭ്യര്‍ഥിച്ചു.
Related Articles
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
Posted on Author Web Editor
മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകൾ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. വ്യാഴാഴ്ച കണ്ണൂർ കല്യാശ്ശേരിയിൽ 164 ാം നമ്പർ ബൂത്തിൽ 92 വയസ്സുള്ള മുതിർന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ക്രമവിരുദ്ധമായ ഇടപെടൽ ഉണ്ടായെന്ന പരാതിയെത്തുടർന്നു അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഏപ്രിൽ 18 ന് രാത്രി ഇത് സംബന്ധിച്ച വിവരം ലഭിച്ച ഉടൻ തന്നെ തുടർനടപടികൾക്ക് കണ്ണൂർ ജില്ലാ Read More…
പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്സൈറ്റുകളില്‍ ഫലം അറിയാം
Posted on Author Web Editor
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് മൂന്ന് മണിക്ക് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും.
ഇടുക്കി പനംകൂട്ടിയിൽ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തി, യുവാവ് അറസ്റ്റിൽ.
Posted on Author admin
ഇടുക്കി പനംകൂട്ടിയിൽ വീട്ടുവളപ്പില്‍ നട്ടുവളർത്തിയ 39 കഞ്ചാവ് ചെടികളുമായി യുവാവ് പിടിയിൽ.