Thomas Isac
kerala news

 മസാല ബോണ്ട് കേസ്; തോമസ് ഐസക്ക് ഇന്ന് ഇഡിക്ക് മുമ്പാകെ ഹാജരാകില്ല

കൊച്ചി: മസാല ബോണ്ട് കേസില്‍ മുന്‍ മന്ത്രി തോമസ് ഐസക്ക് ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇന്ന് ഇഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് തോമസ് ഐസക്കിന് നോട്ടീസ് അയച്ചിരുന്നു. വിദേശത്തുനിന്നും മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി രൂപ വിനിയോഗിച്ചതില്‍ ഫെമ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് ഇ ഡി ആരോപണം. കേസില്‍ ഇത് ആറാം തവണയാണ് ഐസക്കിന് ഇ ഡി നോട്ടീസ് നല്‍കുന്നത്. എന്നാൽ, ഇഡി നോട്ടീസ് നിയമവിരുദ്ധമാണെന്നും അതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്നുമാണ്  ഐസക്കിന്റെ വാദം. 

അതേസമയം കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ പുതിയ നോട്ടീസ് അയച്ചതില്‍ വിശദീകരണം നല്‍കാന്‍ ഹൈക്കോടതി ഇ.ഡിയോട് നിര്‍ദ്ദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *