ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ടെലികോം കമ്പനികള്‍ മൊബൈല്‍ താരിഫ് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ മൊബൈല്‍ ഫോണ്‍ ബില്ലില്‍ ഏകദേശം 25 ശതമാനം വര്‍ധനയ്ക്ക് കമ്പനികള്‍ ആലോചന തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ടെലികോം കമ്പനികള്‍ താരിഫ് ഉയര്‍ത്തിയാല്‍ സമീപകാലത്ത് നടക്കുന്ന നാലാംവട്ട ഫോണ്‍ ചാര്‍ജ് വര്‍ധനയായി ഇത് മാറും. ഒരു ഉപയോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ടെലികോം കമ്പനികളുടെ നീക്കം. ഫൈവ് ജി സേവനം നല്‍കുന്നതിന് അടിസ്ഥാനസൗകര്യം ഒരുക്കാന്‍ വലിയ തുകയാണ് ടെലികോം കമ്പനികള്‍ മുടക്കിയത്. ഇത് തിരിച്ചുപിടിക്കുന്നതിനും മത്സരരംഗത്ത് സ്ഥിരത ഉറപ്പാക്കുന്നതിനും വേണ്ടിയാണ് കമ്പനികള്‍ ഫോണ്‍ ചാര്‍ജ് കൂട്ടാന്‍ നീക്കം നടത്തുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.