കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാൻ്റെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നത് കൊച്ചി സൗത്ത് എ.സി.പി. പി. രാജ്കുമാര്‍, എസ്.എച്ച്.ഒ. പ്രേമാനന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്. പ്രതി താൻ ഉത്തര്‍പ്രദേശിലൊരിടത്തുനിന്ന് നാലുകോടിയുടെ മോഷണം നടത്തിയതായി അന്വേഷണ സംഘത്തോട് തുറന്നു പറഞ്ഞിട്ടുണ്ട്.
