മോൻസൺ മാവുങ്കൽ പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പരാതിക്കാർ ഇഡിക്ക് മുമ്പാകെ ഹാജരാകും. മോൻസണുമായി നടത്തിയിട്ടുള്ള ബാങ്ക് ഇടപാടുകളുടെ രേഖകൾ പരാതിക്കാർ ഇഡിക്ക് കൈമാറും. മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ റസ്റ്റവുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളും പരാതിക്കാർ കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്. ഹവാല ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
