കൂറ്റനാട്: നടൻ മേഴത്തൂർ മോഹനകൃഷ്ണൻ (74) അന്തരിച്ചു. സിനിമാ-സീരിയൽ നടനാണ്. നിരവധി സിനിമാ, സീരിയലുകളിൽ സഹനടനായി അഭിനയിച്ചു. ഏറെക്കാലം പ്രവാസജീവിതം നയിച്ചിരുന്നു. നാടകരംഗത്തുനിന്ന് മോഹനകൃഷ്ണനെ സിനിമയിലേക്കെത്തിച്ചത് സംവിധായകരായ ലോഹിതദാസ്, ജയരാജ് എന്നിവരോടുള്ള അടുപ്പമാണ്. അഭിനയിച്ച പ്രധാനപ്പെട്ട സിനിമകൾ കാരുണ്യം, പൈതൃകം, ദേശാടനം, അയാൾ കഥയെഴുതുകയാണ്, തിളക്കം എന്നിവയാണ്. കായംകുളം കൊച്ചുണ്ണി പോലുള്ള പ്രധാന സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
