കൊച്ചി: പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊന്നു ഫ്ളാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവത്തിൽ പ്രതിയായ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. യുവതി കുഞ്ഞിനെ ജനിച്ചയുടനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സമ്മതിച്ചു. താൻ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടുവെന്നും കൊലപാതകം നടത്തിയത് പരിഭ്രമത്തിലാണെന്നും പോലീസിനോട് ഇവർ പറഞ്ഞു. കഴിഞ്ഞദിവസം സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് തന്നെ പീഡനത്തിനിരയാക്കിയെന്ന് യുവതി പറയുകയും തുടർന്ന് പോലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, തനിക്ക് യുവതിയുമായുണ്ടായിരുന്നത് സൗഹൃദം മാത്രമാണെന്നാണ് യുവാവ് പറഞ്ഞത്. വെള്ളിയാഴ്ച അഞ്ചുമണിയോടെ നടന്ന പ്രസവത്തിനു ശേഷം പരിഭ്രാന്തയായ ഇവർ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കുഞ്ഞിനെ കൊല്ലുകയും ശബ്ദം പുറത്തു വരാതിരിക്കാൻ വേണ്ടി വായിൽ തുണി തിരുകുകയും ചെയ്തു. ശേഷം കയ്യിൽക്കിട്ടിയ പ്ലാസ്റ്റിക് കവറിൽ പൊതിയുകയും ഫ്ളാറ്റിൽ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിയുകയുമായിരുന്നു. താന്‍ ഗര്‍ഭിണിയായിരുന്നത് വീട്ടുകാർക്ക് അറിയില്ലായിരുന്നുവന്നും അവർക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും യുവതി മൊഴി നൽകി. യുവതി കിടകകയിൽ ഇരുന്ന് കംപ്യൂട്ടര്‍ ഉപയോഗിക്കാറാണ് പതിവെന്നും ഇവരുടെ വീട്ടുകാർ ആരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നുവെന്നും വീട്ടുജോലിക്കാരി വെളിപ്പെടുത്തിയിരുന്നു. നവജാതശിശുവിൻ്റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയത് ഇന്നലെ രാവിലെ 8 മണിയോടെയാണ്. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ പൊതിഞ്ഞ് ഫ്ളാറ്റിൽ നിന്ന് വലിച്ചെറിഞ്ഞതാണെന്ന് കണ്ടെത്തുന്നത്. കുഞ്ഞിനെ പൊതിയാനുപയോഗിച്ച ആമസോൺ പാഴ്സൽ കവറിലുണ്ടായിരുന്ന വിവരങ്ങളാണ് പ്രതികളുടെയടുത്തേയ്ക്ക് പോലീസിനെ നയിച്ചത്.
Related Articles
അടച്ചിട്ട വീട്ടിലെ ലോക്കറിൽ നിന്നും 350 പവൻ സ്വര്‍ണം കവർന്നു
മലപ്പുറം: പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. പൊന്നാനി മണൽതറയിൽ രാജീവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വർണം നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. രാജീവും കുടുംബവും വിദേശത്താണ് താമസിക്കുന്നത്. വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപത്ത് താമസിക്കുന്ന മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കുടുംബത്തോടൊപ്പം ദുബായില്‍ താമസിക്കുന്ന രാജീവും കുടുബവും രണ്ട് ആഴ്ച മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ച് പോയത്. Read More…
നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി, മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ട് പകർപ്പ് നടിക്ക് കൈമാറും
നടിയെ ആക്രമിച്ച കേസിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി
സംസ്ഥാന ബജറ്റ്: ഉന്നത വിദ്യാഭ്യാസ നിക്ഷേപക നയം സ്വാഗതാര്‍ഹമെന്ന് ജെയിന് യൂണിവേഴ്സിറ്റി
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപകരുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ നിക്ഷേപക നയത്തെ രാജ്യത്തെ പ്രമുഖ സ്വകാര്യ സര്‍വ്വകലാശാലയായ ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി സ്വാഗതം ചെയ്തു.