കൊച്ചി: പ്രശസ്ത സംഗീതജ്ഞനും നടൻ മനോജ് കെ. ജയന്റെ പിതാവുമായ കെ.ജി.ജയൻ(90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം.
ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികൾ നടത്തിയിരുന്നു. കെ.ജി. ജയൻ, കെ.ജി. വിജയൻ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി ‘ജയവിജയ’ എന്നാക്കിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു. 2019 ല് രാജ്യം പത്മശ്രീ നല്കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.