അബുദാബി: ഇന്ത്യൻ സമൂഹത്തെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ എത്തുന്ന ‘അഹ്ലൻ മോദി’ പരിപാടിക്കായി ഒരുക്കങ്ങൾ സജീവം. ഫെബ്രുവരി 13നാണ് പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ യുഎഇയിൽ അഭിസംബോധന ചെയ്യുക. എഇയിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് രജിസ്ട്രേഷൻ ഉൾപ്പടെ ഒരുക്കങ്ങൾ നടക്കുന്നത്. അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടത്തുന്ന പരിപാടിയുടെ രജിസ്ട്രേഷൻ ഇപ്പോൾ തന്നെ 65,000 കടന്നു. മോദിയുടെ സന്ദർശനത്തിനിടയിൽ ഇന്ത്യയും യുഎയും തമ്മിലുള്ള വ്യാപാര – ബാങ്കിംഗ് രംഗത്തെ സഹകരണത്തിനൊപ്പം പുതിയ പ്രഖ്യാപനങ്ങളും ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്.
