കൊച്ചി: ദേശീയ ജനാധിപത്യ സഖ്യം (എൻ. ഡി.എ) യുടെ എറണാകുളം ലോകസഭ മണ്ഡലം കൺവെൻഷൻ ഏപ്രിൽ 2 ചൊവ്വാഴ്ച വൈകീട്ട് 4ന് എറണാകുളം ടൗൺഹാളിൽ നടക്കും.
മുൻ കേന്ദ്ര മന്ത്രിയും ബി ജെ പി സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവദേകർ എം.പി. കൺവെഷൻ ഉദ്ഘാടനം ചെയ്യുമെന്ന് എൻ.ഡി.എ മണ്ഡലം കമ്മിറ്റി ചെയർമാനും ബി ജെ പി ജില്ലാ പ്രസിഡണ്ടുമായ അഡ്വ. കെ.എസ്. ഷൈജു അറിയിച്ചു.
കൺവെൻഷനിൽ എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ. കെ. എസ്. രാധാകൃഷ്ണൻ തുടങ്ങിയ സംസ്ഥാന – ജില്ലാ നേതാക്കൾ പ്രസംഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.