കൊച്ചി- എറണാകുളം ലോകസഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി മഹിളാ സമ്മേളനം ഏപ്രിൽ 6 ശനി നടക്കും.
എറണാകുളം ടൗൺ ഹാളിൽ വൈകീട്ട് 4 ന് നടക്കുന്ന സമ്മേളനം എൻ.ഡി എ തിരഞ്ഞെടുപ്പു കമ്മിറ്റി രക്ഷാധികാരി പദ്മജ വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.
സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉൾപ്പടെയുള്ള എം.ഡി.എ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് എൻ.ഡി.എ തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ അഡ്വ. കെ.എസ്. ഷൈജു അറിയിച്ചു.