ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വരണാധികാരി, ഉപവരണാധികാരികള്‍ എന്നിവരുടെ അനുമതിയില്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ വിവിധ സ്ഥലങ്ങളില്‍ പൊതുയോഗങ്ങളും വാഹന പ്രചാരണവും നടത്തരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ഇത്തരം നടപടികള്‍ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. യോഗം, വാഹനപ്രചാരണം തുടങ്ങിയവക്കുള്ള അനുമതികള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ വെബ് ആപ്ലിക്കേഷന്‍ മുഖേനയോ suvidha.eci.gov.in/login എന്ന വെബ്സൈറ്റ് മുഖേനയോ നേരിട്ടോ ബന്ധപ്പെട്ട രേഖകള്‍ സഹിതം വരണാധികാരി, ഉപവരണാധികാരികള്‍ എന്നിവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
