തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. ഇന്ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ പത്രികകള്‍ സമര്‍പ്പിക്കാന്‍ കഴിയും. നാളെ സൂക്ഷ്മ പരിശോധന നടത്തും. ഷാഫി പറമ്പില്‍, ഹൈബി ഈഡന്, കെ സുരേന്ദ്രന് എന്നിവര്‍ ഇന്ന് പത്രിക സമര്‍പ്പിക്കും.
ലോക്സഭ തെരഞ്ഞെടുപ്പ്; 87 സ്ഥാനാർഥികൾ നാമ നിർദേശപത്രിക സമർപ്പിച്ചു
സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി ബുധനാഴ്ച 87 സ്ഥാനാർഥികൾ നാമ നിർദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. പല സ്ഥാനാർഥികളും ഒന്നിൽ കൂടുതൽ നാമ നിർദേശ പത്രികകൾ സമർപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 28 ന് നാമനിർദേശ പത്രികാ സമര്‍പ്പണം തുടങ്ങിയതു മുതല്‍ ഇതുവരെ സംസ്ഥാനത്ത് ആകെ 143 സ്ഥാനാർഥികള്‍ പത്രിക സമര്‍പ്പിച്ചു. ഇതുവരെ ആകെ ലഭിച്ചത് 234 നാമനിർദേശ പത്രികകളാണ്. ഇതുവരെ ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്. കൊല്ലത്തും തൃശൂരുമാണ്(11 വീതം). ഓരോ മണ്ഡലത്തിലും ലഭിച്ച നാമനിർദേശ പത്രികകളുടെ വിവരം: തിരുവനന്തപുരം- അഞ്ച്, ആറ്റിങ്ങല്‍ – ഏഴ്, കൊല്ലം – അഞ്ച്, പത്തനംതിട്ട- ആറ്, മാവേലിക്കര- മൂന്ന്, ആലപ്പുഴ- ഏഴ്, കോട്ടയം-11, ഇടുക്കി-10, എറണാകുളം- ഏഴ്, ചാലക്കുടി- ആറ്. തൃശൂര്‍ -13, ആലത്തൂര്‍-നാല്, പാലക്കാട് – നാല്, പൊന്നാനി – ഏഴ്, മലപ്പുറം-ഒൻപത്, കോഴിക്കോട് – ഒൻപത്, വയനാട് – ഏഴ്, വടകര- അഞ്ച്, കണ്ണൂര്‍ – 17, കാസര്‍കോട്- 10 എന്നിങ്ങനെയാണ്.