കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രികകൾ ഏപ്രിൽ എട്ടു(തിങ്കൾ) ഉച്ചകഴിഞ്ഞു മൂന്നുമണി വരെ പിൻവലിക്കാം. തിങ്കളാഴ്ച ഉച്ചയ്ക്കു മൂന്നുമണിക്കുശേഷം സ്ഥാനാർഥികൾക്കു ചിഹ്നം അനുവദിക്കും.
വോട്ടിങ് യന്ത്രങ്ങൾ വിതരണം ഇന്നു(ഏപ്രിൽ 8) മുതൽ
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനുള്ള വോട്ടിങ് യന്ത്രങ്ങൾ ജില്ലയിലെ നിയമസഭാ നിയോജകമണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളിലേക്ക്് ഇന്നും നാളെയുമായി (ഏപ്രിൽ 8,9) മാറ്റും. ജില്ലയുടെ പരിധിയിൽ വരുന്ന പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നീ നിയമസഭാ നിയോജകമണ്ഡലങ്ങളിലെ വിവിധ സ്‌കൂളുകളിൽ/കോളജുകളിൽ കോളജുകളിൽ സജ്ജമാക്കിയിട്ടുള്ള സ്‌ട്രോങ് റൂമുകളിലേക്കാണു ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും വി.വി. പാറ്റ് മെഷീനും അടക്കമുള്ള വോട്ടിങ് യന്ത്രങ്ങൾ മാറ്റുക. തിരുവാതിൽക്കലുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീൻ(ഇ.വി.എം.) വെയർഹൗസിലാണ് നിലവിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. ഇന്ന് (ഏപ്രിൽ 8) രാവിലെ എട്ടുമണിക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കള്ക്ടർ വി. വിഗ്നേശ്വരിയുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും സാന്നിധ്യത്തിൽ ഇവിടെനിന്നു വോട്ടിങ് യന്ത്രങ്ങൾ അതത് നിയമസഭാമണ്ഡലങ്ങളിലേക്ക് വിതരണം ചെയ്യും.