
Kerala Janpaksham (Secular) chief P.C. George, his son Shaun George and George Joseph Kakkanad joined the BJP in the presence of MoS External Affairs V. Murlidharan at the BJP headquarters in New Delhi
ഡല്‍ഹി: പൂഞ്ഞാര്‍ മുന്‍ എംഎല്‍എയും കേരള ജനപക്ഷം ചെയര്‍മാനുമായ പിസി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍വെച്ച് ഷോണ്‍ ജോര്‍ജ് അടക്കമുള്ള ജനപക്ഷം നേതാക്കളും ബിജെപിയില്‍ ചേര്‍ന്നു.
ഇടതു-വലതു മുന്നണികളുടെ രാഷ്ട്രീയ പക്ഷപാതത്തിനെതിരെ ധീരമായി പോരാടിയ ആളാണ് പിസി ജോര്‍ജ് എന്ന് കേന്ദ്രമന്ത്രി വി മുരളീധരന് സൂചിപ്പിച്ചു. പിസി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം ബിജെപിയില്‍ ചേര്‍ന്നത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന് മാത്രമേ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ സാധിക്കൂ എന്ന തിരിച്ചറിവാണ് നല്‍കുന്നതെന്നും വി മുരളീധരന് ചൂണ്ടിക്കാട്ടി.
കേരളത്തില്‍ പരസ്പരം പോരാടിക്കുന്ന ഇടതുവലതു മുന്നണികള്‍ ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും ഇവരുടെ ഭരണതുടര്‍ച്ചക്ക് അറുതി വരുത്താന്‍ ബിജെപിക്ക് മാത്രമേ സാധിക്കൂ.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് അഞ്ച് ബിജെപി എംപിമാര്‍ പാര്‍ലമെന്റിലുണ്ടാകുമെന്ന് പിസി ജോര്‍ജ് വെളിപ്പെടുത്തി. ലോകനേതാക്കളില്‍ ഏറ്റവും കരുത്തനെന്ന് ലോകം തന്നെ വാഴ്ത്തുന്ന മോദിയുടെ കരുത്ത് അംഗീകരിക്കാന്‍ കേരളത്തിലെ പാര്‍ട്ടിക്കാര്‍ക്ക് മാത്രം സാധിച്ചിട്ടില്ലെന്നും പിസി ജോര്‍ജ് കുറ്റപ്പെടുത്തി.
നേരത്തെ തന്നെ പത്തനംതിട്ടയില്‍ നിന്ന് മല്‍സരിക്കുന്നതിന് വേണ്ടിയല്ല താന്‍ ബിജെപിയില്‍ ചേരുന്നതെന്നും അത് പിന്നീട് തീരുമാനിക്കേണ്ട കാര്യമാണെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പിസി ജോര്‍ജിനൊപ്പം മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ ഷോണ്‍ ജോര്‍ജും ബിജെപി അംഗത്വം സ്വീകരിച്ചു. മറ്റ് കേരള ജനപക്ഷം പാര്‍ട്ടി മെമ്പര്‍മാരും ഉടന്‍തന്നെ ബിജെപി അംഗത്വം സ്വീകരിക്കും.