Lok sabha election 24
kerala news

പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍സൗഹൃദമെന്ന് ഉറപ്പാക്കും – ജില്ല കലക്ടര്‍

തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ അടിസ്ഥാനശിലകളായ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍സൗഹൃദമാക്കി അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ല കലക്ടര്‍ എന്‍. ദേവിദാസ്. ഇതുസാധ്യമാക്കുന്നതിനായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുവെന്നും അറിയിച്ചു.

എവിടെയൊക്കെയാണ് പോളിംഗ് ബൂത്തുകള്‍, എന്തൊക്കയാണ് സൗകര്യങ്ങള്‍, വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് എവിടെ തുടങ്ങിയവ വ്യക്തമാക്കുന്ന അടയാളങ്ങള്‍ പോളിംഗ് സ്റ്റേഷനുകളില്‍ സ്ഥാപിക്കണം; ഇംഗ്ലീഷിലും മലയാളത്തിലും നീലയും വെള്ളയും നിറത്തില്‍. അക്ഷരങ്ങള്‍ക്ക് നിശ്ചിത വലുപ്പവും നിശ്ചയിച്ചിട്ടുണ്ട്.

സ്‌കൂള്‍ കെട്ടിടങ്ങളുടെ ചുവരുകളില്‍ പോസ്റ്ററുകളും നോട്ടീസുകളും പതിപ്പിക്കുമ്പോള്‍ ജാഗ്രത പാലിക്കണം. തത്സ്ഥിതി നിലനിറുത്തിയാകണം പ്രവര്‍ത്തനം. പോളിംഗ് കഴിഞ്ഞ് മടങ്ങുമ്പോള്‍ വൈദ്യുത ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ആക്കണം. ടാപ്പുകള്‍ അടയ്ക്കണം. ചുവരുകളില്‍ പതിച്ചവയും നീക്കം ചെയ്യണം.

തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുള്ള മാലിന്യം ഹരിതചട്ടപ്രകാരം നീക്കംചെയ്യണം. പുരുഷ•ാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക ശൗചാലയങ്ങള്‍ സജ്ജമാക്കണം; താല്‍ക്കാലിക ക്രമീകരണവും നടത്താം. ആവശ്യത്തിന് പ്രകാശസംവിധാനം ഉറപ്പാക്കണം.

നാലില്‍ കൂടുതല്‍ പോളിംഗ് സ്റ്റേഷനുകള്‍ സ്ഥിതിചെയ്യുന്ന പോളിംഗ് ലോക്കേഷനുകളില്‍ വോട്ടര്‍മാരെ അനുഗമിക്കുന്ന കുട്ടികള്‍ക്കായി ക്രെഷിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണം, പരിപാലനത്തിന് ആളെനിയോഗിക്കുകയുംവേണം.  

മുതിര്‍ന്ന സമ്മതിദായകര്‍ക്കും ഭിന്നശേഷി വിഭാഗത്തിലുള്ള വോട്ടര്‍മാര്‍ക്കും ക്യൂവില്‍ നില്‍ക്കാതെ പോളിംഗ് സ്റ്റേഷനുകളില്‍ പ്രവേശിക്കുന്നതിന് മുന്‍ഗണന നല്‍കണം. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഭിന്നശേഷി വോട്ടര്‍മാര്‍ക്കും മുതിര്‍ന്ന പൗര•ാര്‍ക്കും സൗകര്യമൊരുക്കുന്നതിന് പരമാവധി 1:12 ചരിവുള്ള സ്ഥിരമായ റാംപ് ഉണ്ടാകണം. സ്ഥിരം റാംപ് സ്ഥാപിച്ചിട്ടില്ലാത്ത പോളിങ് സ്റ്റേഷനുകളില്‍ താത്കാലിക റാംപുകള്‍ സ്ഥാപിക്കണം. ഭിന്നശേഷി വോട്ടര്‍മാര്‍ക്കുളള വീല്‍ചെയറുകള്‍ പോളിംഗ് സ്റ്റേഷനുകള്‍ക്കുള്ളില്‍ കൊണ്ടുപോകാന്‍ സൗകര്യവും ഒരുക്കണം. വീല്‍ ചെയറുകള്‍ പോളിംഗ് സ്റ്റേഷനുകളില്‍ ലഭ്യമാക്കുന്നതിന് സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് ക്രമീകരണം നടത്തണം. ഭിന്നശേഷി വോട്ടര്‍മാര്‍ക്കും ഗര്‍ഭിണികള്‍ക്കും മുതിര്‍ന്ന പൗര•ാര്‍ക്കും ഓരോ പോളിംഗ് സ്റ്റേഷനിലും മതിയായ കസേരകള്‍/ബെഞ്ചുകള്‍ നല്‍കണം.

വരി നില്‍ക്കുന്നിടത്ത് വെയില്‍മറ വേണം. കുടിവെള്ളം ഉറപ്പാക്കണം. ശുദ്ധജലം നിറച്ച ഡിസ്‌പെന്‍സറും പരിസ്ഥിതിസൗഹൃദങ്ങളായ ഗ്ലാസുകളും ലഭ്യമാക്കണം. വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് സജ്ജീകരിക്കണം. സമ്മതിദായകരെ സഹായിക്കുന്നതിനായി ബി എല്‍ ഒ/ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കണം. പോളിംഗ് സ്റ്റേഷനിലെ പ്രധാന കവാടത്തിന് സമീപം വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് ക്രമീകരിക്കാം.

 നീണ്ട ക്യൂവിന് സാധ്യതയുള്ള പോളിംഗ് സ്റ്റേഷനുകള്‍-ലൊക്കേഷനുകള്‍ എന്നിവയുടെ പട്ടിക സെക്ടര്‍ ഓഫീസര്‍മാര്‍ തയ്യാറാക്കും. ക്യൂ നിയന്ത്രിക്കുന്നതിനായി സന്നദ്ധപ്രവര്‍ത്തകരുടെ സേവനം വിനിയോഗിക്കാം. ടോക്കണുകളുടെ വിതരണത്തിലൂടെ തിരക്ക് ഒഴിവാക്കാനാകും. മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വരണാധികാരി നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *