വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ‘കണ്ണപ്പ’ എന്ന ചിത്രത്തില്‍ സൂപ്പര്‍ താരം പ്രഭാസ് ജോയിന്‍ ചെയ്തു. അതിഥി താരമായിട്ടാണ് പ്രഭാസ് എത്തുന്നത്.ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ അക്ഷയ്കുമാര്‍, മോഹന്‍ലാല്‍,ശരത്കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 100 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം യഥാർത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. വിഷ്ണു മഞ്ചുവിന്‍റെ ഏഴുവര്‍ഷത്തെ മുന്നൊരുക്കങ്ങള്‍ക്കൊടുവിലാണ് കണ്ണപ്പയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. കണ്ണപ്പയിൽ പരമശിവന്റെ വേഷത്തിലാകും പ്രഭാസ് എത്തുകയെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. Kannappa എന്ന ഹാഷ്ടാഗിനൊപ്പം ഹർ ഹർ മഹദേവ് എന്ന ക്യാപ്ഷനോടെയാണ് വിഷ്ണു മഞ്ചു കഴിഞ്ഞ വര്‍ഷം പ്രഭാസ് ചിത്രത്തിലുണ്ടെന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. പ്രഭാസിനൊപ്പം മോഹൻലാൽ ഒറ്റ ഫ്രെയ്മിൽ വരുമോ എന്ന ആകാംശയിലാണ് മലയാളി സിനിമാപ്രേമികൾ. മോഹൻബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിലാണ് നിർമ്മാണം. ആന്ധ്ര, ഹൈദരാബാദ് എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകൾ.ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മുകേഷ് കുമാർ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ.മുകേഷ് കുമാർ സിംഗ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം .മണിശർമ്മയും മലയാളത്തിന്റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം.
Related Articles
തൊഴില്‍ രംഗത്തെ മാറ്റത്തിനനുസരിച്ചുള്ള നൂതന ബിരുദ-ബിരുദാനന്തര കോഴ്സുകളുമായി ജെയിന് യൂണിവേഴ്സിറ്റി
കൊച്ചി: തൊഴില്‍ രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നൂതന കോഴ്സുകളുമായി ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് ടെക്നോളജി തുടങ്ങി തൊഴില്‍ സാധ്യതയേറെയുള്ള ഒട്ടനവധി കോഴ്സുകളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ മേഖലയില്‍ പ്രാവീണ്യം നേടുവാന്‍ കാലഘട്ടത്തിനനുസരിച്ചുള്ള കോഴ്സുകള്‍ തെരഞ്ഞെടുക്കാമെന്ന് ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ചാന്‍സിലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു. Read More…
വാത്തുരുത്തിയുടെ ഹൃദയം കീഴടക്കി ഹൈബി
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉച്ചവരെ അവധി നൽകിയിരുന്ന യു ഡി എഫ് സ്ഥാനാർഥി ഹൈബി ഈഡൻ വൈകിട്ട് കഠാരി ബാഗിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്.
മെയ് ദിന പരിപാടികൾ സംഘടിപ്പിക്കണം:ലേബർ കമ്മിഷണർ
സാർവ്വദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് മെയ് ഒന്നിന് നൂറിൽ കൂടുതൽ തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലും തോട്ടങ്ങളിലും ഫാക്ടറികളിലും വിവിധ കലാകായിക പരിപാടികൾ സംഘടിപ്പിക്കണമെന്ന് ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ഇതിന് സ്ഥാപന,തോട്ടം ഉടമകൾ നടപടി സ്വീകരിക്കണം. നിലവിലുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തെ ബാധിക്കാത്ത രീതിയിലാകണം പരിപാടികൾ സംഘടിപ്പിക്കേണ്ടത്. പരിപാടികൾ സംഘടിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും നൽകുന്നതിന് എല്ലാ ജില്ലാ ലേബർ ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.