Narendra Modi nomination Varanasi
News Politics

വാരാണസിയിൽ മൂന്നാമങ്കത്തിനൊരുങ്ങി നരേന്ദ്രമോദി; നാമനിര്‍ദേശ പത്രിക സമർപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നൽകിയ പൂജാരിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മൂന്നാം തവണയാണ് മോദി വാരാണസിയിൽ മത്സരിക്കുന്നത്.

ഇതിനിടെ വയനാട്ടിലെ ജനങ്ങളും രാഹുലിനെ പാഠം പഠിപ്പിച്ചുവെന്നും റായ്ബറേലിയിൽ പോലും കോൺഗ്രസ് തോൽക്കുമെന്നും അദ്ദേഹം പറഞ്ഞു. യുപിയിലെ ജനങ്ങൾ അവസരവാദ സഖ്യത്തെ നേരത്തെയും തോല്‍പിച്ചിട്ടുണ്ട്. ഗാന്ധി കുടുംബത്തിന് പ്രാധാന്യം നല്കുന്നത് മാധ്യമങ്ങൾ മാത്രമാണെന്നും മോദി പറഞ്ഞു.

വാരാണസിയിൽ 10 വർഷം നടപ്പാക്കിയ പദ്ധതികൾ വിവരിക്കുന്ന വിഡിയോ അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. നാമനിർദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി വാരാണസിയിൽ ഇന്നലെ മോദി റോഡ് ഷോ നടത്തി. യുപി മുഖ്യമന്ത്രി യോഗി അടിത്യനാഥിനൊപ്പം ആയിരുന്നു 5കി.മി. നീണ്ട റോഡ് ഷോ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *