Prime minister Narendra modi
News Politics

 പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്ന് പാലക്കാട്ട്

പാലക്കാട് : ഇന്ന് പാലക്കാട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തും. കേരളത്തിലേയ്ക്ക് ഒരാഴ്ചയ്ക്കിടെ മോദിയുടെ രണ്ടാം വരവാണ് ഇത്. 

പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷമുള്ള ആദ്യത്തെ സന്ദർശനമാണിത്. ഹെലികോപ്റ്ററിൽ ഇന്നു രാവിലെ പത്തോടെ മേഴ്സി കോളജ് ഗ്രൗണ്ടിൽ  വന്നിറങ്ങുന്ന മോദി കോട്ടമൈതാനത്തു നിന്നു പത്തരയ്ക്കു റോഡ് ഷോ ആരംഭിക്കും.സമാപനശേഷം അദ്ദേഹം സേലത്തേക്കു പോകും. ദക്ഷിണേന്ത്യയിലെ പ്രചാരണത്തിനു കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിൻ്റെ ഭാഗമായാണ് ഇന്നലെ കോയമ്പത്തൂരിൽ റോഡ് ഷോ നടത്തിയ മോദി ഇന്നു തൊട്ടടുത്തുള്ള മണ്ഡലമായ പാലക്കാട്ടെത്തുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *