News Sports

മും​ബൈ​യെ വി​റ​പ്പി​ച്ച് പ​ഞ്ചാ​ബ് കീ​ഴ​ട​ങ്ങി

മൊ​ഹാ​ലി: പഞ്ചാബ് ഐ​.പി.​എ​ല്ലി​ൽ മും​ബൈ​യെ വി​റ​പ്പി​ച്ച് കീ​ഴ​ട​ങ്ങി. ഒൻപത് റൺസിനാണ് മ​ത്സ​ര​ത്തി​ൽ മും​ബൈ വി​ജ​യി​ച്ച​ത്. ജ​യ​പ​രാ​ജ​യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞ മത്സരമായിരുന്നു ഇത്. ​പഞ്ചാബ് മും​ബൈ ഉ​യ​ർ​ത്തി​യ 193 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പിന്തുടരുകയും 19.1 ഓ​വ​റി​ൽ 183 റ​ൺ​സി​ന് ഓ​ൾ ഔ​ട്ടാ​വുകയും ചെയ്തു. മും​ബൈ​യെ ക​ര​ക​യ​റ്റി​യ​ത് മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ജ​സ്പ്രീ​ത് ബും​റ, ജെ​റാ​ൾ​ഡ് കോ​ട്‌​സെ എ​ന്നി​വ​ര​ട​ങ്ങി​യ ബോ​ളിം​ഗ് നി​ര​യാ​ണ്. പഞ്ചാബിൻ്റെ മറുപടി ബാറ്റിങ് ആരംഭിച്ചത് തകർച്ചയോടെയാണ്. നാല് വിക്കറ്റുകളാണ്‌ മൂന്നു ഓവറിനുള്ളിൽ തന്നെ നഷ്ടമായത്. മ​ത്സ​ര​ത്തി​ലേ​ക്കു പ​ഞ്ചാ​ബ് തി​രി​ച്ചു​വ​ന്ന​ത് ഏ​ഴാം വി​ക്ക​റ്റി​ൽ ശ​ശാ​ങ്ക് – അ​ശു​തോ​ഷ് സ​ഖ്യം ഒ​ന്നി​ച്ച​തോ​ടെ​യാ​ണ്. 

Leave a Reply

Your email address will not be published. Required fields are marked *