ബത്തേരി: പ്രചാരണത്തിനായി വായനാട്ടിലെത്തി വയനാട് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ ഗാന്ധി. രാവിലെ പത്ത് മണിയോടെ രാഹുൽ തമിഴ്നാട്ടിലെ നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാണ് എത്തിച്ചേർന്നത്. തുടന്ന് കാത്തുനിന്നിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ പരിശോധന നടത്തി. പ്രദേശവാസികളെയും തോട്ടംതൊഴിലാളികളെയും സന്ദർശിക്കുന്ന രാഹുൽ ഗാന്ധിയുടെ ആദ്യ റോഡ് ഷോ ബത്തേരിയിൽ. തുറന്ന കാറിലാണ് അദ്ദേഹം തൻ്റെ റോഡ് ഷോ നടത്തിയത്.
പുൽപ്പള്ളി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്ത എന്നിവിടങ്ങളിലും തുടർന്ന് റോഡ് ഷോ നടത്തുന്നതായിരിക്കും. മാനന്തവാടി രൂപതാ ആസ്ഥാനത്തും സന്ദർശനം നടത്തുന്ന രാഹുൽ വൈകിട്ട് കോഴിക്കോട് നടക്കുന്ന സമ്മേളനത്തിലും പങ്കെടുക്കും.