rain
kerala news News

വെന്തുരുകുന്ന ചൂടിന് ആശ്വാസമായി മഴ 

തി​രു​വ​ന​ന്ത​പു​രം: കടുത്ത ചൂ​ടി​ന് ആ​ശ്വാ​സമേകാനായി എത്തുകയാണ് മ​ഴ. കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചത് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ അ​ടു​ത്ത മൂ​ന്നു​മ​ണി​ക്കൂ​റി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മി​ത​മാ​യ മ​ഴ​യ്ക്ക് സാധ്യതയുണ്ടെന്നാണ്. ഇതോടൊപ്പം മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.  ഇ​ന്നും ശ​നി​യാ​ഴ്ച​യും കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെന്നും, കേരളത്തിലെ വിവിധ ജില്ലകളിൽ 15-ാം തീ​യ​തി വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ലഭിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *