ration distribution extended
kerala news

 ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് ഒന്ന് വരെ നീട്ടി

 ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് ഒന്ന് (വെള്ളിയാഴ്ച) വരെ നീട്ടി. എല്ലാ മാസവും റേഷൻ വ്യാപാരികൾക്ക് സ്റ്റോക്ക് അപ്‌ഡേഷനായി അനുവദിക്കുന്ന അവധി ഇത്തവണ മാർച്ച് രണ്ട് (ശനിയാഴ്ച) ആയിരിക്കുമെന്ന് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. മാർച്ച് മാസം നീല കാർഡുടമകൾക്ക് നിലവിലെ വിഹിതത്തിനു പുറമെ ഒരു കാർഡിന് 4 കിലോ അരിയും വെള്ളകാർഡിന് 5 കിലോ അരിയും 10.90 രൂപാ നിരക്കിൽ നൽകുമെന്നും മന്ത്രി അറിയിച്ചു.റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ പൂർണ്ണമായും ഓൺലൈൻ ആയതിനാൽ ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന നിശ്ചിത സമയത്തിനുള്ളിൽ ലഭിക്കുന്ന അപേക്ഷകളിന്മേൽ മാത്രമേ തുടർ നടപടി സ്വീകരിക്കാൻ കഴിയൂ. എന്നാൽ ഗുരുതര രോഗബാധിതർക്ക് മുൻഗണനാ കാർഡിനുള്ള അപേക്ഷ എല്ലാ മാസവും 19-ാം തീയതി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ട് നല്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *