gold rate
kerala news

റെക്കോർഡിട്ട് സ്വർണവില; ഇന്ന് ഒരു പവന് 200 രൂപ വർധിച്ചു

തിരുവനന്തപുരം: സ്വർണവില വീണ്ടും റെക്കോർഡിട്ടു. ഇന്നലെത്തെ റെക്കോർഡ് വിലയെയാണ് ഇന്ന് മറികടന്നത്. ഇന്ന് ഒരു പവന് 200 രൂപയാണ് വർധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 47,760 രൂപയാണ് അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവർധനവിന് പ്രധാനകാരണം. ഫെബ്രുവരിയിലെ അവസാന ദിവസങ്ങളിൽ സ്വർണവില ഉയർന്നിട്ടുണ്ടായിരുന്നില്ല, എന്നാൽ മാർച്ച് ആദ്യ ദിനങ്ങളിൽ തന്നെ സ്വർണവില കുത്തനെ ഉയർന്നു. മാർച്ച് ഒന്ന് മുതൽ ആറ് വരെ 1680 രൂപ വർധിച്ചു.

വിവാഹ സീസൺ ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് സ്വർണവില വർദ്ധനവുണ്ടാക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 25 രൂപ ഉയർന്നു. വിപണി വില 5970 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4955 രൂപയാണ്. വെള്ളിയുടെ വിലയും ഇന്നലെ ഉയർന്നു. ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണി വില 78 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

https://fourteenkerala.com/76254/

“FourteenKerala” വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തുക
👇 (admin post only)
👉 https://join.fourteenkerala.com

വാർത്തകൾ തൽസമയം അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക

👉 http://fourteenkerala.com

www.fourteenkerala.com © 2024-03-06

Leave a Reply

Your email address will not be published. Required fields are marked *