75 മത് റിപബ്ലിക് ദിനത്തോടനുബന്ധിച്ചു എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ സുപ്രണ്ട് ഡോ. ഗണേഷ് മോഹൻ പതാക ഉയർത്തൽ കർമ്മം നിർവഹിച്ച് റിപ്പബ്ലിക് ദിന സന്ദേശം അറിയിച്ചു. സെക്യൂരിറ്റി ഓഫീസർ ഷാജഹാൻ കെ. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീത നായർ, എ. ആർ. എം. ഒ. ഡോ. മധു യു, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ മുരളീധരൻ കെ , മെഡിക്കൽ കോളേജ് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
