തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇന്ന് ഉച്ചയോടെ പിന്‍വലിക്കാന്‍ ആവുമെന്ന് ധനവകുപ്പ്. ശമ്പളം ഇന്നു പിന്‍വലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.
മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുംവരെ സമരം തുടരുമെന്നാണ് പ്രഖ്യാപനം. ഇപ്പോള്‍ സമരം ചെയ്തില്ലെങ്കില്‍ കെ എസ് ആര്‍ ടി സി ജീവനക്കാരുടെ അവസ്ഥയാകുമെന്നാണു ജീവനക്കാരുടെ സംഘടനകള്‍ പറയുന്നത്. അതിനാല്‍ ഇന്ന് മുതല്‍ ഉപവാസ സമരം ഉള്‍പ്പെടെയുള്ള സമരത്തിലേക്ക് സംഘടന കടക്കുകയാണ്.