പാലക്കാട്: ക്രിക്കറ്റ് കളിയെന്നാല്‍ ആവേശമാണ് 74 വയസ്സുള്ള ഹേമചന്ദ്രന് എം. നായര്‍ക്ക്. അന്തമാന്‍ നിക്കോബാറില്‍ എൻജിനീയറായി ജീവിതത്തിൻ്റെ ഏറിയപങ്കും കഴിച്ചുകൂട്ടിയപ്പോഴും ഒരു സ്വപ്നമായി ക്രിക്കറ്റ് മനസിൻ്റെ കോണിൽ തന്നെ ഉണ്ടായിരുന്നു. ഈ ആവേശം അദ്ദേഹത്തെ ഇപ്പോള്‍ എത്തിച്ചിരിക്കുന്നത് ലോകകപ്പ് ക്രിക്കറ്റിലേക്കാണ്. രാജ്യത്തിനായി ജൂലായ് 28 മുതല്‍ ഓഗസ്റ്റ് 11 വരെ ഇംഗ്ലണ്ടില്‍ നടക്കുന്ന മുതിര്ന്നപൗരന്മാരുടെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ പാഡണിയാൻ ഒരുങ്ങുകയാണ് ഹേമചന്ദ്രൻ നായർ. പാലക്കാട് കമലാലയം കോമ്പൗണ്ട് കോളനിയിൽ താമസിക്കുന്ന ഹേമചന്ദ്രൻ എത്തുന്നത് ടീമിൻ്റെ ക്യാപ്റ്റനായാണ്.
Related Articles
ദയാധനം വാങ്ങി മാപ്പ് നല്കാന് തയാറെന്ന് കുട്ടിയുടെ കുടുംബം;അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍
റിയാദ്: സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി സ്വരൂപിച്ച തുക സ്വീകരിച്ച് മാപ്പു നല്കാന് തയാറാണെന്ന് മരിച്ച കുട്ടിയുടെ കുടുംബം റിയാദ് കോടതിയെ അറിച്ചു. തുക കൈമാറുന്നതുമായി ബന്ധപ്പെട്ട് സൗദിയിലെ ഇന്ത്യന്‍ എംബസി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. റഹീമിന്റെ മോചനത്തിനായി ലോകത്താകമാനമുള്ള മലയാളികള്‍ കൈകോര്‍ക്കുകയായിരുന്നു.34 കോടി രൂപയായിരുന്നു ദയാധനമായി മരിച്ച സൗദി കുടുംബം ആവശ്യപ്പെട്ടിരുന്നത്. ഈ തുക സ്വരൂപിച്ചതായി റഹീമിന്റെ അഭിഭാഷകന് കോടതിയെ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ, റഹീമിനു Read More…
ഇന്ന് പൂരങ്ങളുടെ പൂരം
തൃശൂര്‍: ഒരു വര്‍ഷമായുള്ള സ്വപ്നങ്ങൾക്ക് വിരാമമിട്ട് ഇന്ന് തൃശ്ശൂർ പൂരം. ഇന്ന് ആനകള്‍ക്കും മേളങ്ങള്‍ക്കുമൊപ്പം തേക്കിന്‍കാട് മൈതാനത്തും രാജവീഥിയിലും പുരുഷാരം നിറയും. കൊട്ടുംകുരവയുമായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറും. നാടും നഗരവും കണ്ണടച്ചാലും മായാത്ത വര്‍ണങ്ങളുടെ, കാതില്‍ കൊട്ടിക്കയറുന്ന ചടുലതാളങ്ങളുടെ നിറവിലേക്കു കടന്നു കഴിഞ്ഞു. ഓരോ വർഷവും വേറിട്ട അനുഭവമാണ് തൃശ്ശൂർ പൂരം ജനങ്ങൾക്ക് സമർപ്പിക്കുന്നത്. കേരളത്തിലെ എണ്ണം പറഞ്ഞ കൊമ്പന്മാരും, താള വാദ്യ രംഗത്തെ കുലപതിമാരും, പ്രൗഢമായ കരിമരുന്നു പ്രയോഗവും, അണിനിരക്കുന്ന പൂരത്തിൽ ഏറ്റവും പ്രധാനമായുള്ളത് കാണികളുടെ Read More…
തൃശൂർ പൂരം വെടിക്കെട്ടിലുണ്ടായ പ്രതിസന്ധിയിൽ പരിശോധന നടത്തുമെന്ന് കെ.രാജൻ
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിൽ സംഭവിച്ച പ്രതിസന്ധിയിൽ പരിശോധന സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.രാജൻ. പൊലീസിന് വീഴ്ച വന്നിട്ടുണ്ടോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ല. പൂരത്തിനിടെയുണ്ടായ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്നും കെ രാജൻ പറഞ്ഞു.പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് സംഭവിച്ച തർക്കമാണ് തൃശൂർ പൂരത്തിൽ പ്രതിസന്ധി വരുത്തിവച്ചത്. പൂരം കാണാൻ വന്നവരെ പൊലീസ് ബാരിക്കേഡുവെച്ച് തടഞ്ഞതിൽ പ്രതിഷേധിച്ച് തിരുവമ്പാടി ദേവസ്വം പൂരം നിർത്തിവെക്കുകയായിരുന്നു. തുടർന്ന്, കലക്ടറും മന്ത്രിയുമായി നടത്തിയ ചർച്ച കഴിഞ്ഞാണ് വെടിക്കെട്ട് നടത്താൻ തീരുമാനമായത്. ആദ്യം പാറമേക്കാവിന്റെ വെടിക്കെട്ടാണ് Read More…