lost sight in Gujarat during cataract surgery
Blog

തിമിര ശസത്രക്രിയക്കിടെ ഗുജറാത്തിൽ ഏഴ് പേര്‍ക്ക് കാഴ്ച പോയി

അഹമ്മദാബാദ്: തിമിര ശസ്ത്രക്രിയ കഴിഞ്ഞതോടെ ഏഴ് പേര്‍ക്ക് കാഴ്ച നഷ്ടമായതായി പരാതി. ഗുജറാത്തിലെ പടാന്‍ ജില്ലയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയവര്‍ക്കാണ് കാഴ്ച നഷ്ടമായത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ അണുബാധ മൂലം രോഗികള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു,

ഫെബ്രുവരി രണ്ടിന് രാധന്‍പൂരിലെ സര്‍വോദയ കണ്ണാശുപത്രിയില്‍ വച്ച് 13 രോഗികള്‍ക്ക് തിമിര ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതില്‍ അഞ്ച് പേരെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ എം ആന്‍ഡ് ജെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലേക്കും രണ്ട് പേരെ മെഹ്സാന ജില്ലയിലെ വിസ്നഗര്‍ ടൗണിലെ ആശുപത്രിയിലേക്കും മാറ്റിയതായി സര്‍വോദയ ഐ ഹോസ്പിറ്റല്‍ ട്രസ്റ്റി ഭാരതി വഖാരിയ വ്യക്തമാക്കി.

സംഭവം അന്വേഷിക്കാൻ ഒരു സമിതിയെ നിയോഗിച്ചതായി ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ പറഞ്ഞു. ഒരുമാസത്തിനിടെ സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ സംഭവമാണ്. 

Leave a Reply

Your email address will not be published. Required fields are marked *