എറണാകുളം: കൊച്ചിയിൽ കത്രിക്കടവ് ഇടശ്ശേരി ബാറിന് മുന്നിൽ വെടിവയ്പ്പ്. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. എയർ പിസ്റ്റൾ ഉപയോഗിച്ചാണ് വെടിയുതിർത്തത്. സംഭവത്തിൽ രണ്ട് ബാർ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. മദ്യം നൽകുന്നത് സംബന്ധിച്ച തർക്കമാണ് വെടിവയ്പ്പിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ജീവനക്കാരിൽ ഒരാളുടെ വയറ്റിൽ ബുള്ളറ്റുകൾ തറച്ച് കയറി. മറ്റൊരാളുടെ കാലിലാണ് പരിക്ക്. സംഭവത്തിൽ എറണാകുളം നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിനുശേഷം കാറിൽ രക്ഷപ്പെട്ട പ്രതികൾക്കയി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
