കൊച്ചി: കമ്പാർട്ട്മെന്റിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് വന്ദേഭാരത് ട്രെയിൻ നിർത്തിയിട്ടു. കാസർകോടേക്കുള്ള ട്രെയിനാണ് ആലുവയിൽ 23 മിനിറ്റ് നിർത്തിയിട്ടത്. സി5 കോച്ചിൽ നിന്നാണ് പുക വന്നത്.
രാവിലെ 8.55 ഓടെ ആലുവയിൽ ട്രെയിൻ എത്തിയപ്പോഴാണ് ട്രെയിനിൽ അലാം മുഴങ്ങിയത്. തുടർന്ന് പരിശോധനകൾ നടത്തിയ ശേഷം 9 . 24 ന് ട്രെയിൻ പുറപ്പെട്ടു. യാത്രക്കാരിൽ ആരോ ട്രെയിനിൽ വെച്ച് പുകവലിച്ചതാണെന്ന് സംശയിക്കുന്നതായി റെയിൽവേ അധികൃതർ പറഞ്ഞു.