തെരഞ്ഞെടുപ്പില്‍ പ്രശ്നബാധിത ബൂത്തുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കുമെന്ന് ജില്ലാ തെരഞ്ഞടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. ജില്ലയിലെ പ്രശ്നബാധിത ബൂത്തുകള്‍, തെരഞ്ഞെടുപ്പ് സമയത്തെ ക്രമസമാധാന പാലനം എന്നിവ സംബന്ധിച്ച് തെരഞ്ഞെടുപ്പ് സുരക്ഷാവിന്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സജ്ജീകരിക്കും. ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളില്‍ പൊലീസും ശക്തമായ സുരക്ഷയൊരുക്കും. ശക്തമായ പോലീസ് പട്രോളിങുമുണ്ടാകും.
ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം
ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു മാതൃക പെരുമാറ്റചട്ടപാലനം ഉറപ്പാക്കാനുള്ള ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുവെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍ പറഞ്ഞു. ജില്ലയില്‍ പെരുമാറ്റചട്ട ലംഘനം ഉണ്ടാകുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിച്ചു വരുന്നു. ജില്ലാതല ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനവും മേല്‍നോട്ടവും നടത്തുന്നുണ്ട്.
ഇലക്ഷന്‍ കമ്മീഷന്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചാണ് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം . നിയമസഭാ നിയോജകമണ്ഡല അടിസ്ഥാനത്തില്‍ 10 സ്‌ക്വാഡുകള്‍ പരിശോധന നടത്തുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചുവരെഴുത്തുകളോ പോസ്റ്റര്‍ പതിപ്പിക്കലോ അനുവദനീയമല്ല. ഏതെങ്കിലും സാഹചര്യത്തില്‍ കണ്ടെത്തിയാല്‍ അവ നീക്കംചെയ്യുകയും കെട്ടിടത്തിന് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ നികത്തുന്നതിന് തുക അതത് സ്ഥാനാര്‍ഥി/രാഷ്ട്രീയപാര്‍ട്ടിയില്‍ നിന്ന് ഈടാക്കുകയും ചെയ്യും. പോളിംഗ് സ്റ്റേഷന് 200 മീറ്റര്‍ ചുറ്റളവില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ആരാധാനാലയങ്ങള്‍-പരിസരങ്ങള്‍, പൊതു-സ്വകാര്യസ്ഥലങ്ങള്‍ കൈയ്യേറിയോ താത്കാലിക ക്യാമ്പയിന്‍ ഓഫീസുകള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നിര്‍മിക്കാന്‍ പാടില്ല. സ്വകാര്യവ്യക്തികളുടെ സമ്മതം ഇല്ലാതെ പോസ്റ്റര്‍-ചുവരെഴുത് എന്നിവ നടത്തിയതായി പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും