കോഴിക്കോട് : വിദ്യാർത്ഥി അരക്കിണർ പാറപ്പുറം ക്ഷേത്രത്തിന് സമീപം ട്രെയിൻ തട്ടി മരണപ്പെട്ടു. മരിച്ചത് മുക്കം ആനയാംകുന്ന് സ്വദേശി സിദാൻ (19) ആണ്.
അപകടം സംഭവിച്ചത് കഴിഞ്ഞ ദിവസം രാത്രി 8.30നാണ്.
സിദാൻ വെല്ലൂർ ഇൻസ്റ്റ്യുട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാർഥിയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.