Students throw shoes at teacher who came to school drunk
National news

 മദ്യപിച്ച് സ്‌കൂളിലെത്തിയ അധ്യാപകനെ ചെരുപ്പെറിഞ്ഞോടിച്ച് വിദ്യാര്‍ത്ഥികള്‍ : വീഡിയോ വൈറല്‍

 സ്ഥിരമായി മദ്യപിച്ച് സ്‌കൂളില്‍ എത്തിയിരുന്ന അധ്യാപകനെ ചെരുപ്പ് എറിഞ്ഞ് വിദ്യാര്‍ത്ഥികള്‍. ചത്തീസ്ഗഢ് ബസ്തര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.സ്‌കൂളിലെ പ്രൈമറി തലം വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്നാണ് അധ്യാപകനെ തുരത്തുന്നത്. അധ്യാപകന്‍ സ്‌കൂള്‍ വളപ്പിലേക്ക് ബൈക്കില്‍ പ്രവേശിച്ചതോടെ കുട്ടികള്‍ ചെരുപ്പുമായി എത്തുകയായിരുന്നു.നേഹ മൊര്‍ദാനി എന്ന വ്യക്തിയാണ് എക്‌സില്‍ വീഡിയോ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ നിരവധി ഉപയോക്താക്കളാണ് അധ്യാപനെ രൂഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. ഛത്തീസ്ഗഢില്‍ ഓരോ ദിവസവും ഇത്തരം കേസുകള്‍ തുടര്‍ക്കഥയാണെന്ന് ഒരാള്‍ കമന്റില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *