വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ മർദനമേറ്റ വിദ്യാർഥി മരിച്ച സംഭവത്തിൽ കടുത്ത നടപടിയുമായി സര്‍വകലാശാല. സിദ്ധാര്‍ഥനെ ആക്രമിച്ച 19 വിദ്യാര്‍ഥികള്‍ക്ക് മൂന്നു വര്‍ഷത്തെ പഠന വിലക്ക് ഏര്‍പ്പെടുത്തി. രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് പഠനം സാധ്യമാകില്ലെന്ന് സര്‍വകലാശാല അധികൃതർ പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളജ് ആന്റി റാഗിംഗ് കമ്മിറ്റിയുടെതാണ് തീരുമാനം.
