Rain kerala
kerala news

സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്കാണ് സാധ്യത. വേനൽ മഴ, തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ലഭിക്കുമെന്നും പ്രവചനമുണ്ട്. 

അിനിടെ സംസ്ഥാനത്ത് താപനില മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഏപ്രിൽ 5 മുതൽ ഏപ്രിൽ 9 വരെ ഉയർന്ന താപനില 40°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ 37°C വരെയും, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *