kerala news Local news Politics

തൃപ്പൂണിത്തുറ മണ്ഡലത്തിൻ്റെ ഹൃദയത്തുടിപ്പറിഞ്ഞ് ഹൈബി ഈഡൻ

കൊച്ചി: തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ കുമ്പളം, ഇടക്കൊച്ചി, പള്ളുരുത്തി മേഖലകളിലായിരുന്നു യുഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡന്റെ വാഹനപ്രചാരണം. കുമ്പളം മണ്ഡലത്തിൽ ആരംഭിച്ച സ്വീകരണ പരിപാടികൾ ഇടക്കൊച്ചിയും പള്ളുരുത്തി സെൻട്രലും പിന്നിട്ട് കച്ചേരിപ്പടിയിലാണ് സമാപിച്ചത്. എം.പിയായിരിക്കെ നിരവധി വികസന പദ്ധതികൾക്ക് തുടക്കമിട്ട വഴിത്താരകളിലെല്ലാം ആവേശത്തിരയിളക്കിയാണ് ഹൈബി ഈഡൻ കടന്നുവന്നത്. രാവിലെ ചാത്തമ്മ അറയ്ക്കൽ ജംഗ്‌ഷനിൽ മുൻമന്ത്രി കെ.ബാബു എംഎൽഎ യാണ് ഇന്നലത്തെ സ്വീകരണ പരിപാടികൾ ഉദ്ഘാടനം ചെയ്തത്. തുടർന്ന് ചേപ്പനം സൗത്ത് കോളനിയിലെത്തിയ ഹൈബിയെ കോളനിനിവാസികൾ ആവേശപൂർവം വരവേറ്റു. Read More…

lok sabha election voting machine
kerala news News

ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ

ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സജ്ഞയ് കൗൾ പറഞ്ഞു. ഏപ്രിൽ 26ന് നടക്കുന്ന വോട്ടെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ 25231  ബൂത്തുകളിലായി (ബൂത്തുകൾ-25177, ഉപബൂത്തുകൾ-54) 30,238 ബാലറ്റ് യൂണിറ്റുകളും 30238 കൺട്രോൾ യൂണിറ്റുകളും 32698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. റിസർവ് മെഷീനുകൾ അടക്കമുള്ള കണക്കാണിത്. ഏതെങ്കിലും യന്ത്രങ്ങൾക്ക് പ്രവർത്തന തകരാർ സംഭവിച്ചാൽ പകരം അതത് സെക്ടർ ഓഫീസർമാർ വഴി റിസർവ് മെഷീനുകൾ എത്തിക്കും. നിലവിൽ വോട്ടിങ് മെഷീനുകൾ അസിസ്റ്റന്റ് Read More…

Rahul Gandhi
kerala news News Politics

‘കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളീയരില്‍ നിന്ന് ഒരുപാട് പഠിച്ചു’: രാഹുൽ ഗാന്ധി 

കേരളീയരില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരുപാട് കാര്യങ്ങൾ തനിക്ക് പഠിക്കാൻ സാധിച്ചുവെന്ന് രാഹുൽ ഗാന്ധി.

lok sabha election voting machine
kerala news Local news News

ഹോം വോട്ടിങ്: തൃശൂർ ജില്ലയിൽ 1084 പേർ വോട്ട് രേഖപെടുത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭിന്നശേഷിക്കാര്‍, 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആബ്‌സന്റീ വോട്ടര്‍മാരിൽ 1084 പേർ ഹോം വോട്ടിങ് സംവിധാനത്തിലൂടെ വോട്ട് രേഖപെടുത്തി. ഇന്നലെ (ഏപ്രിൽ 15) രാത്രി 8.30 വരെയുള്ള കണക്കാണിത്.  ജില്ലയിൽ ഭിന്നശേഷി വിഭാഗത്തിൽപെടുന്ന 5988 പേർ, 85 വയസ്സിനു മുകളിലുള്ള 12507 പേരുൾപ്പെടെ 18495 പേരാണ് ഹോം വോട്ടിങ്ങിന് അർഹരായിട്ടുള്ളത്. ഏപ്രില്‍ 21 വരെ പോലീസ്, വീഡിയോഗ്രാഫർ, മൈക്രോ ഒബ്സർവർ,  പോളിങ് ഉദ്യോഗസ്ഥർ ഉൾപ്പെടെ വീടുകൾ സന്ദർശിച്ചാണ് വോട്ട് Read More…

kerala news Local news News Politics

എൻ. ഡി.എ സ്ഥാനാർത്ഥിയുടെ ഇടപെടൽ ഉദയംപേരൂർകാർക്ക് കുടിവെള്ളം ലഭിച്ചു

കൊച്ചി ഉദയം പേരൂർ തേരക്കൽ ഭാഗത്ത് കുടിവെള്ളം മുടങ്ങിയിട്ട് ദിവസം 12 ആയി.കൂടി വെള്ളത്തിനായി തൃപ്പൂണിത്തുറ എരൂർ വാട്ടർ അതോറിട്ടി അസി. എക്സി. എൻജിനിയറുടെ ഓഫീസിനു മുന്നിൽ സമരം ചെയ്യുകയായിരുന്ന തേരക്കൽ നിവാസികളെ ആ വഴി കടന്നു പോകുന്ന എൻ.ഡി. എ സ്ഥാനാർത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണൻ കാണാനിടയാകുകയും അദ്ദേഹം ഉടനെ അവിടെയിറങ്ങി അവരുടെ പ്രശ്നത്തിൽ ഇടപെട്ടു എക്സിക്യൂട്ടീവ് എൻജിനീയറെ ഫോണിൽ വിളിച്ച് കുടിവെള്ളം നൽകാമെന്ന ഉറപ്പ് വാങ്ങിയ ശേഷം മാത്രമാണ് അദ്ദേഹം ന്നവിടെ നിന്നും പോയത്.

kerala news News Politics

രാഹുൽ ഗാന്ധി കേരളത്തിലെത്തി: ബത്തേരിയിൽ ആദ്യ റോഡ് ഷോ 

ബത്തേരി: പ്രചാരണത്തിനായി വായനാട്ടിലെത്തി വയനാട് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ ഗാന്ധി. രാവിലെ പത്ത് മണിയോടെ രാഹുൽ തമിഴ്നാട്ടിലെ നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാണ് എത്തിച്ചേർന്നത്. തുടന്ന് കാത്തുനിന്നിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ പരിശോധന നടത്തി. പ്രദേശവാസികളെയും തോട്ടംതൊഴിലാളികളെയും സന്ദർശിക്കുന്ന രാഹുൽ ഗാന്ധിയുടെ ആദ്യ റോഡ് ഷോ ബത്തേരിയിൽ. തുറന്ന കാറിലാണ് അദ്ദേഹം തൻ്റെ റോഡ് ഷോ നടത്തിയത്.  പുൽപ്പള്ളി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്ത എന്നിവിടങ്ങളിലും തുടർന്ന് റോഡ് ഷോ നടത്തുന്നതായിരിക്കും. Read More…

Prime Minister Narendra Modi in Kunnamkulam
kerala news News Politics

പ്രധാനമന്ത്രി നരേന്ദ്ര മോദി കുന്നംകുളത്ത്: വേദിയിൽ പത്മജ വേണുഗോപാൽ, സുരേഷ് ഗോപി തുടങ്ങിയ പ്രമുഖരും 

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി കുന്നംകുളത്ത് എത്തി. പൊതുസമ്മേളനം നടക്കുന്ന ചെറുവത്തൂർ മൈതാനത്ത് രാവിലെ 11.15ഓടെയാണ് അദ്ദേഹം എത്തിയത്. ഹെലികോപ്റ്ററിൽ എറണാകുളം ഗസ്റ്റ് ഹൗസിൽനിന്നും ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് വന്നിറങ്ങിയ മോദി, റോഡുമാർഗമാണ് പൊതുസമ്മേളന വേദിയിലേക്ക് എത്തിയത്. പ്രധാനമന്ത്രി കുന്നംകുളത്ത് എത്തിയത് ആലത്തൂർ മണ്ഡലത്തിലെ പ്രചാരണത്തിനായാണ്. ഇവിടുത്തെ ബി.ജെ. പി. സ്ഥാനാർഥി ടി.എൻ‌.സരസുവാണ്. പത്മജ വേണുഗോപാൽ, സുരേഷ് ഗോപി, ദേവൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. മോദി ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലും Read More…

lok sabha election NDA
kerala news Local news Politics

കളമശ്ശേരിയിലും ചെറായിയിലുമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ

കൊച്ചി: ഗുരുസ്ഥാനീയയും മലയാള നിരൂപണ സാഹിത്യത്തിലെ കുലപതിയും രാജ്യം പദ്മശ്രീ നൽകി ആദരിച്ച മഹാ വ്യക്തിത്വത്തിനുടമയുമായ ലീലാവതി ടീച്ചറെ ( ഡോ. എം, ലീലാവതി )നേരിൽ കണ്ട് അനുഗ്രഹം വാങ്ങാൻ കഴിഞ്ഞത് മഹാഭാഗ്യമാണെന്നായിരുന്നു എൻ.ഡി.എ, സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ അഭിപ്രായം.കളമശ്ശേരി മണ്ഡലത്തിന്റെ പര്യടനത്തിന്റെ ഭാഗമായാണ് ടീച്ചറെ തൃക്കാക്കരയിലുള്ള വസതിയിൽ സന്ദർശിച്ചത്. പ്രസിദ്ധമായ തൃക്കാക്കര മഹാവിഷ്ണു ക്ഷേത്ര ദർശനത്തോടെയായിരുന്നു മണ്ഡലത്തിലെ പര്യടനത്തിന് തുടക്കം കുറിച്ചത്.തുടർന്ന് തൃക്കാക്കര സെൻ്റ് മേരീസ് ലെവുക്ക കോൺവെൻ്റ് സന്ദർശിച്ചു.പിന്നീട് കിഴക്കേ കടുങ്ങല്ലൂരിൽ അയോധ്യ Read More…

kerala news Local news Politics

വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി ഹൈബിയുടെ പര്യടനം

കൊച്ചി: യുഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ ഏറ്റവും വൈകാരികമായ നിമിഷങ്ങൾക്കാണ് ഏലൂർ മുൻസിപ്പൽ പ്രദേശത്തെ വാഹന പര്യടനം സാക്ഷ്യം വഹിച്ചത്. സ്‌പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച അൽമിറ അഷ്‌റഫും അൽഫായിസ്‌ അഷ്‌റഫും കഴിഞ്ഞ കുറെ ദിവസങ്ങളായി ഈയൊരു മുഹർത്തതിനായി കാത്തിരിക്കുകയായിരുന്നു. ഹൈബി ഈഡന്റെ ഓഫിസിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവർ ബന്ധപ്പെട്ട് എന്നാണ് സ്‌ഥാനാർഥി പര്യടനത്തിന് ഹൈബി എത്തുക എന്ന് ആരായുന്നുണ്ടായിരുന്നു. ഇന്നലെ ഹൈബി ഈഡൻ എത്തുമെന്ന് അറിഞ്ഞ് ഇരുവരും രാവിലെ മുതൽ Read More…