സജിയുടെ കടന്നു വരവ് പുതിയ ഒരു മാറ്റത്തിന് തുടക്കം ആവട്ടെ: കെ. സുരേന്ദ്രൻ

K surendran

തിരുവനന്തപുരം: യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനവും കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് പദവിയും രാജിവെച്ച് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് രൂപികരിച്ച ശേഷം കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ സന്ദർശിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ സജി മഞ്ഞക്കടമ്പിലിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. സജിയുടെ NDA യിലേക്കുള്ള കടന്നുവരവ് പുതിയ ഒരു മാറ്റത്തിന് തുടക്കം ആകട്ടെ എന്നും കെ […]

ടെൻഷൻ ഫ്രീയായി ഹൈബി

Hibi Eden MP

കൊച്ചി: വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസം രാവിലെ വീട്ടിൽ തന്നെ ചെലവഴിച്ച യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന് സന്ദർശകരും ഏറെയുണ്ടായിരുന്നു. നിവേദനങ്ങളുമായി എത്തിയവരെയും പാർട്ടി പ്രവർത്തകരെയും കണ്ട ശേഷം ഏതാനും കല്യാണ ചടങ്ങുകളിലും ഹൈബി ഈഡൻ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് മോളി കണ്ണമാലിയും സംഘവും അവതരിപ്പിക്കുന്ന ചവിട്ടു നാടകം കാണാനും ഹൈബി സമയം കണ്ടെത്തി. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ആശങ്കകളില്ലെന്ന് പറഞ്ഞ ഹൈബി ഈഡൻ ജനങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്ന നിലപാടിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ക്ഷീണമൊന്നും ബാധിച്ചിട്ടേയില്ലെന്ന് ഹൈബി പറഞ്ഞു.

മമ്മൂട്ടിയെ സന്ദർശിച്ച്, നഗരത്തിന്റെ ഹൃദയത്തുടിപ്പറിഞ്ഞ് ഹൈബി ഈഡൻ

കൊച്ചി: എറണാകുളം നഗരത്തിലായിരുന്നു യൂഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡന്‍റെ ഇന്നലത്തെ തെരഞ്ഞെടുപ്പ് പ്രചാരണം. രാവിലെ തന്നെ നടൻ മമ്മൂട്ടിയെ വീട്ടിലെത്തി കണ്ട ശേഷമാണ് ഹൈബി ഈഡൻ പ്രചാരണം തുടങ്ങിയത്. രമേശ് പിഷാരടിയും മമ്മൂട്ടിയുടെ വസതിയിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ചും സാധ്യതകളെ കുറിച്ചുമൊക്കെ മമ്മൂട്ടി ചോദിച്ചറിഞ്ഞു. വിജയാശംസകൾ നേർന്നാണ് മമ്മൂട്ടി ഹൈബിയെ യാത്രയാക്കിയത്.രാവിലെ തേവര ഫെറിയിൽ നിന്നാരംഭിച്ച തുറന്ന വാഹനത്തിലെ പര്യടനത്തിന് നൂറുകണക്കിന് പ്രവർത്തകർ ഇരുചക്രവാഹനങ്ങളിൽ അകമ്പടിയേകി. തേവര, രവിപുരം മേഖലകളിൽ വൻ ജനക്കൂട്ടമാണ് ഹൈബി ഈഡനെ സ്വീകരിക്കാനെത്തിയത്. […]

ക്രിസ്തീയ സമൂഹം രാഷ്ട്രീയ നേതൃത്വമായോ ഭരണ നേതൃത്വമായോ ചർച്ച നടത്തുമ്പോൾ സഭയുടെ നിലപാടുകളിൽ ഉറച്ച് നിൽക്കണമെന്നും, സഭ വിശ്വാസികളെ സംരക്ഷിക്കണമെന്നും കെ.പി.സി.സി അംഗം അഡ്വ. റ്റി ജോസഫ് പറഞ്ഞു.

കുറവിലങ്ങാട് : രാഷ്ട്രീയ നേതൃത്വമായോ ഭരണ നേതൃത്വമായോ ചർച്ച നടത്തുമ്പോൾ സഭയുടെ നിലപാടുകളിൽ ഉറച്ച് നിൽക്കണമെന്നും, സഭ വിശ്വാസികളെ സംരക്ഷിക്കണമെന്നും, മണിപ്പൂരിലെ മുന്നൂറോളം ക്രിസ്ത്യൻ സ്ഥാപനങ്ങൾ നശിപ്പിക്കുകയും, ഇന്ത്യയിൽ പലയിടത്തും ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ അക്രമം ഉണ്ടായതും പരിഗണിച്ച് വേണം ക്രിസ്ത്യൻ സഭ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കേണ്ടതെന്നും പകലോമറ്റം കണിയാരകത്ത് കുടുംബയോഗം രക്ഷാധികാരിയും, കെ.പി.സി.സി അംഗവുമായ അഡ്വ. റ്റി ജോസഫ് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനെ സന്ദർശിച്ച് അഭിപ്രായം […]

ഹൈബി ഈഡന്റെ പാർലമെന്റ് പ്രസംഗങ്ങളുമായി എൽ ഇ ഡി വാൻ

കൊച്ചി: ഹൈബി ഈഡൻ എം.പിയുടെ പാർലമെന്റ് പ്രസംഗങ്ങളും പ്രവർത്തനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്ന എൽ ഇ ഡി വാൻ എറണാകുളം മണ്ഡലത്തിൽ ഓടിത്തുടങ്ങി. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു വാഹനം നിരത്തിലിറക്കുന്നത്. പ്രചാരണത്തിനായി എൽ ഇ ഡി സ്‌ക്രീൻ ഘടിപ്പിക്കുന്നതിനു പകരം മൂന്ന് വശത്തും സ്‌ക്രീനുകളുള്ള പൂർണ എൽ ഇ ഡി വാൻ ആണിത്.12 x 8 വലിപ്പമുള്ള മൂന്ന് സ്‌ക്രീനുകളാണ് വാഹനത്തിലുള്ളത്. കൂടുതൽ മികവുറ്റ ചിത്രങ്ങളും ശബ്ദവും ഇതിൽ അനുഭവവേദ്യമാകും. ഹൈബി ഈഡന്റെ പാർലമെന്റ് ചർച്ചകൾ, സ്വകര്യ ബില്ലുകൾ, ഡിബേറ്റുകൾ, […]

തൃക്കാക്കരയിൽ താരമായി ഹൈബി

കൊച്ചി: മുസ്ലിം യൂത്ത് ലീഗ് സംസ്‌ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളായിരുന്നു യുഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡന്റെ ഇന്നലത്തെ സ്‌ഥാനാർഥി പര്യടനത്തിലെ താരസാന്നിധ്യം. സ്‌ഥാനാർഥി പര്യടനം വെണ്ണലയിൽ എത്തിയപ്പോഴാണ് പാണക്കാട് മുനവ്വറലി തങ്ങൾ പ്രചാരണത്തിൽ പങ്ക് ചേർന്നത്. മതേതര സർക്കാർ അധികാരത്തിൽ വരേണ്ടത് ജനാധിപത്യ വിശ്വാസികളുടെ ഉത്തരവാദിത്വമാണെന്നും ഇന്ത്യയുടെ അസ്തിത്വം നിലനിർത്താൻ ഇന്ത്യ മുന്നണി ജയിക്കണമെന്നും ഹൈബി ഈഡൻ പാർലമെന്റിലെ ഗർജിക്കുന്ന യുവരക്തമാണെന്നും ഹൈബിയുടെ വിജയം അനിവാര്യമാണെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു. മുൻ എൻ […]

പ്രിയങ്കാ ഗാന്ധി നാളെ കേരളത്തില്‍; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ കേരളത്തിലെത്തും. ചാലക്കുടി, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളില്‍ പൊതുസമ്മേളനത്തില്‍ പ്രിയങ്ക പങ്കെടുക്കും. നാളെ ഉച്ചക്ക് രണ്ട് മണിയോടെ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഹെലികോപ്റ്റര്‍ മാര്‍ഗമെത്തുന്ന പ്രിയങ്ക റോഡ് മാര്‍ഗം നഗരസഭ സ്റ്റേഡിയത്തിലെത്തും. തിരുവനന്തപുരത്ത് റോഡ് ഷോയിലും പ്രിയങ്ക ഗാന്ധി ഭാഗമാകും. 2 30ന് പ്രിയങ്ക പത്തനംതിട്ട നഗരസഭ സ്റ്റേഡിയത്തില്‍ പ്രസംഗിക്കും.

കഴിഞ്ഞ അഞ്ച് വർഷവും പിന്തുണയ്ച്ചു. ഇനിയും രാഹുൽ ഗാന്ധിയേയും ഇൻഡ്യാ മുന്നണിയേയും പിന്തുണയ്ക്കും -ചാഴികാടൻ:കോട്ടയത്ത് രാഹുൽ നിഷ്പക്ഷനാവണം-പ്രൊഫ. ലോപ്പസ് മാത്യു

കോട്ടയം: പാർലമെൻറിൽ കഴിഞ്ഞ അഞ്ചു വർഷവും രാഗുൽ ഗാന്ധിക്കും മുന്നണിക്കും നൽകി വന്ന പിന്തുണ തുടർന്നും ഉറപ്പു നൽകിയ തോമസ് ചാഴികാടനെതിരെ പ്രസംഗിക്കുവാൻ കോട്ടയത്ത് എത്തുന്ന രാഗുൽ ഗാന്ധി നിഷ്പക്ഷനായി മടങ്ങുകയാണ് വേണ്ടതെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ ലോപ്പസ് മാത്യു പറഞ്ഞു.കഴിഞ്ഞ അഞ്ച് വർഷവും പാർലമെൻ്റിൽ യു.പി.എ യ്ക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് മുന്നണിക്കും ഇപ്പോൾ ഇൻഡ്യാ മുന്നണിക്കും വേണ്ടി എപ്പോഴും ഉറച്ച നിലപാടുള്ള കേരള കോൺ (എം) നേതാവ് തോമസ് ചാഴികാടനെതിരെ നിലപാടില്ലാത്ത ഒരു സ്വതന്ത്ര […]

യു.ഡി.എഫിന് ആവേശം പകരാൻ ഇന്ന് രാ​ഹു​ല്‍ ഗാന്ധി ​കോ​ട്ട​യ​ത്ത്

കോ​ട്ട​യം: യു.ഡി.എഫിന് ആ​വേ​ശം പ​ക​ര്‍ന്ന്​ ​രാഹുൽ ഗാന്ധി ഇന്ന് തെര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തിനായി കോ​ട്ട​യ​ത്ത്. വൈ​കു​ന്നേ​രം നാ​ലി​നാണ് പരിപാടി.  തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ന്‍​ഡ് മൈ​താ​ന​ത്തു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ അദ്ദേഹം പ്ര​സം​ഗി​ക്കും. വേദിയിൽ കോ​ട്ട​യ​ത്തെ യു.​ഡി​.എ​ഫ്. സ്ഥാ​നാ​ര്‍​ഥി കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, മാ​വേ​ലി​ക്ക​ര സ്ഥാ​നാ​ര്‍​ഥി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, പ​ത്ത​നം​തി​ട്ട സ്ഥാ​നാ​ര്‍​ഥി ആ​ന്‍റോ ആ​ന്‍റ​ണി എ​ന്നി​വ​രെ​ക്കൂ​ടാ​തെ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല, പി.​ജെ. ജോ​സ​ഫ്, എം.​എം. ഹ​സ​ൻ‌ തു​ട​ങ്ങി​യ നേ​താ​ക്ക​ളും ഉണ്ടായിരിക്കും. 

തൃപ്പൂണിത്തുറ മണ്ഡലത്തിൻ്റെ ഹൃദയത്തുടിപ്പറിഞ്ഞ് ഹൈബി ഈഡൻ

കൊച്ചി: തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ കുമ്പളം, ഇടക്കൊച്ചി, പള്ളുരുത്തി മേഖലകളിലായിരുന്നു യുഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡന്റെ വാഹനപ്രചാരണം. കുമ്പളം മണ്ഡലത്തിൽ ആരംഭിച്ച സ്വീകരണ പരിപാടികൾ ഇടക്കൊച്ചിയും പള്ളുരുത്തി സെൻട്രലും പിന്നിട്ട് കച്ചേരിപ്പടിയിലാണ് സമാപിച്ചത്. എം.പിയായിരിക്കെ നിരവധി വികസന പദ്ധതികൾക്ക് തുടക്കമിട്ട വഴിത്താരകളിലെല്ലാം ആവേശത്തിരയിളക്കിയാണ് ഹൈബി ഈഡൻ കടന്നുവന്നത്. രാവിലെ ചാത്തമ്മ അറയ്ക്കൽ ജംഗ്‌ഷനിൽ മുൻമന്ത്രി കെ.ബാബു എംഎൽഎ യാണ് ഇന്നലത്തെ സ്വീകരണ പരിപാടികൾ ഉദ്ഘാടനം ചെയ്തത്. തുടർന്ന് ചേപ്പനം സൗത്ത് കോളനിയിലെത്തിയ ഹൈബിയെ കോളനിനിവാസികൾ ആവേശപൂർവം വരവേറ്റു. […]