തിരുവനന്തപുരം: ഇന്ന് ഒമ്പത് ജില്ലകളിൽ ചൂട് ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ചൂട് വർധിക്കും. സാധാരണ നിലയിൽ നിന്ന് രണ്ടുമുതൽ നാലുവരെയാണ് വർധന. കേരള തീരത്ത് 0.5 മുതൽ 1.3 മീറ്റർ വരെ ഉയരത്തിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
Related Articles
കുഞ്ഞുമാണിക്ക് ഇത് കന്നി വോട്ട്:ജോസ്.കെ.മാണി എം.പിമാതാവിനോടും കുടുംബാംഗങ്ങളുമൊത്ത് വോട്ട് ചെയ്തു.
: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് ‘ കെ.മാണി എം.പി മാതാവ് കുട്ടിയമ്മയോടും കുടുംബാംഗങ്ങളോടും ഒപ്പം പാലാ സെ.തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ ബൂത്തിൽ എത്തി രാവിലെ വോട്ട് രേഖപ്പെടുത്തി.
പ്രധാനമന്ത്രി ഇന്നും ( ഏപ്രിൽ 14 ഞായർ ) നാളെയും (ഏപ്രിൽ 15 തിങ്കൾ) കൊച്ചിയിൽ..
ആലത്തൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പു യോഗക്കളിൽ പങ്കെടുക്കുവാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ( ഏപ്രിൽ 14 ഞായർ) രാത്രി കൊച്ചിയിലത്തും.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണത്തിനൊപ്പം സംസ്ഥാനത്ത് നിരക്കും കൂടും. വൈദ്യുതി യൂണിറ്റിന് 19 പൈസ വച്ച് സര്‍ചാര്‍ജ് ഈ മാസത്തെ ബില്ലില്‍ ഈടാക്കും. പുതിയ തീരുമാനം 10 പൈസ കൂടി കഴിഞ്ഞ ആറ് മാസമായി നിലവിലുള്ള ഒമ്പത് പൈസയ്ക്ക് പുറമെ സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനാണ്. 10 പൈസ കൂടി ഈടാക്കുന്നത് മാര്‍ച്ച് മാസത്തെ ഇന്ധന സര്‍ചാര്‍ജായാണ്. എന്നാൽ, മന്ത്രി കെ.കൃഷ്ണന്‍കുട്ടി സംസ്ഥാനത്ത് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിന്റെ ഗുണം കിട്ടിത്തുടങ്ങിയെന്നും, 200 മെഗാവാട്ട് ഉപയോഗം ഒരൊറ്റ ദിവസം കൊണ്ട് കുറഞ്ഞെന്നും Read More…