Thalassery-Mahi bypass
kerala news

തലശ്ശേരി- മാഹി ബൈപ്പാസ് ഇന്ന് നാടിന് സമർപ്പിക്കും; റോഡ് ഷോയുമായി ബിജെപി

കണ്ണൂര്‍: തലശ്ശേരി മാഹി ബൈപ്പാസ് ഉദ്ഘാടനം ഇന്ന്. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിക്കും. രാവിലെ എട്ട് മണി മുതൽ ടോൾ ഈടാക്കിത്തുടങ്ങും. ട്രയൽ റണ്ണിനായി കഴിഞ്ഞ വ്യാഴാഴ്ച മുതൽ ബൈപ്പാസ് തുറന്നുകൊടുത്തിരുന്നു. തലശ്ശേരി ചോനാടത്ത് മന്ത്രി മുഹമ്മദ് റിയാസും സ്പീക്കർ എ.എൻ.ഷംസീറും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

45 മീറ്റർ വീതിയിൽ 18.6 കിലോ മീറ്റർ നീളത്തിൽ ബൈപ്പാസ് പൂർത്തിയാവുന്നത്. 1977ൽ സ്ഥലമേറ്റെടുപ്പ് തുടങ്ങിയ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ 2018ലാണ് തുടങ്ങിയത്. കോഴിക്കോട് ജില്ലയിലെ അഴിയൂർ മുതൽ കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് വരെയാണ് ബൈപ്പാസ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കണ്ണൂരിലെ സ്ഥാനാർഥി സി രഘുനാഥും ബൈപ്പാസിലൂടെ റോഡ് ഷോ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *